തിരുവനന്തപുരം: യോഗദിനാചരണത്തിന്റെ ഭാഗമായി കീര്‍ത്തനം ചൊല്ലിയതില്‍ അതൃപ്തി പ്രകടിപ്പിച്ച ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നടപടി അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മന്ത്രിയുടെ നടപടി ഉത്കണ്ഠ ഉളവാക്കുന്നതാണ്. ആരെ പ്രീണിപ്പിക്കാനാണ് മന്ത്രി ഇങ്ങനെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്നും കുമ്മനം ചോദിച്ചു. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടുവേണം മന്ത്രി യോഗയെ സമീപിക്കാനെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രണ്ടാമത് അന്തര്‍ദേശീയ യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനിടയില്‍ കീര്‍ത്തനം ചൊല്ലിയതിനാണ് ഉദ്യോഗസ്ഥരെ മന്ത്രി ശകാരിച്ചത്. പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. പ്രാര്‍ത്ഥയോടെ ചടങ്ങുകള്‍ തുടങ്ങുന്നത് എങ്ങനെ തെറ്റാകുമെന്ന് മനസ്സിലാകുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒരു മാസം മുമ്പായിരുന്നെങ്കില്‍ കേരളത്തില്‍ ഇങ്ങനെയാരു സംഭവം ഉണ്ടാകില്ലായിരുന്നെന്നും മുന്‍മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: