കുറ്റിയാടി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിട്ടൂരില്‍ സിപിഎം ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്കി, ആക്രമണത്തിന് നേതൃത്വം കൊടുത്ത മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. നിട്ടൂരിലെ സിപിഎം ആക്രമിച്ച ബിജെപി പ്രവര്‍ത്തകരെയും അവരുടെ വീടുകളും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെ നിഷ്ക്രിയത്വം പാര്‍ട്ടിയുടെ ഉന്നത ഇടപെടലിന്റെ ഭാഗമായാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തതെന്ന് അദ്ദേഹം ആരോപിച്ചു. എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മേഖലാ പ്രസിഡന്റ് പി. രഘുനാഥ്, സെക്രട്ടറി എം.പി. രാജന്, ടി.കെ. പ്രഭാകരന്‍മാസ്റ്റര്‍, ടി.കെ. രാജന്, കെ. ദിലീപ് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: