മുക്കം: ഓമശ്ശേരി പഞ്ചായത്തിലെ അമ്പലക്കണ്ടിയില്‍ അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം .അമ്പലക്കണ്ടി പേവും തൊടിക പാത്തുമ്മയുടെ വീട്ടിലെ ആടിനെയാണ് കൊന്നത്. ആടിന്റെ കൈയിന്റെഭാഗത്തെയും, പിന്നിലേയും ഇറച്ചി കടിച്ച് പറിച്ച് ഭക്ഷിച്ചനിലയിലാണ്. കെട്ടിയകയര് കടിച്ച് പൊട്ടിച്ച് ആടിനെ വലിച്ച് കൊണ്ടുപോയ നിലയിലാണുള്ളത്. രാത്രി 12 ന് ഈ ഭാഗത്തു നിന്ന് ശബ്ദം കേട്ടതായി പരിസരവാസികള്‍ പറയുന്നു. സ്ഥലത്ത് വലിയ കാല്പാടുകള് കാണുന്നുണ്ട്. നായ്ക്കളായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കാല്പാടുകള് മറ്റേതോ ജീവിയുടെത് പോലെയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാവിലെ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: