അന്താരാഷ്ട്ര യോഗ ദിനാഘോഷം ഇന്ന്

Tuesday 21 June 2016 1:41 pm IST

കോഴിക്കോട്: അന്താരാഷ്ട്ര യോഗദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും. വിവേകാനന്ദ യോഗ വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര യോഗദിനാഘോഷം രാവിലെ ഏഴു മുതല്‍ കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ നടക്കും. എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ജാതി-മത ലിംഗഭേദമന്യേ മുഴുവന്‍ ജനങ്ങളിലേക്കും യോഗ എത്തിക്കുക എന്ന സന്ദേശവുമായി യോഗാചാര്യന്‍മാരുടെ നേതൃത്വത്തില്‍ സമൂഹ യോഗ പ്രദര്‍ശനവും പട്ടയില്‍ പ്രഭാകരന്റെ യോഗാ സന്ദേശവും ഉണ്ടായിരിക്കും. ആയുഷ് വകുപ്പ്, ജില്ലാപഞ്ചായത്ത്, ജില്ലാഭരണകൂടം, എഎംഎഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര യോഗ ദിനാഘോഷം ഇന്ന് രാവിലെ ഏഴുമുതല്‍ ജില്ലാ ആയുര്‍വ്വേദ ആശുപത്രി സെമിനാര്‍ ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ദിനാഘോഷം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും. സാധാരണ ജനങ്ങളിലേക്ക് യോഗയുടെ പ്രാധാന്യവും ഗുണഫലങ്ങളും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സാവകുപ്പ്) ഡോ. എസ്. ജയശ്രീ, ആയുര്‍വ്വേദ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവി, എഎംഎഐ സെക്രട്ടറി ഡോ. അഭിലാഷ്, ഡോ: ശ്രീകാവ്യ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. അന്താരാഷ്ട്ര യോഗാ ദിനാചരണതിന്റെ ഭാഗമായി കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴില്‍ ഇംഹാന്‍സ് ക്യാമ്പസ്സില്‍ പ്രവര്‍ത്തിക്കുന്ന കോംപോസിട്റ്റ് റീജണല്‍ സെന്റര്‍ കോഴിക്കോടില്‍ ഇന്ന് രാവിലെ 10.00 മണിക്ക് ക്ലാസ്സ് ആരംഭിക്കും. 'മാനസിക സമ്മര്‍ദ നിയന്ത്രണം യോഗയിലൂടെ' എന്ന വിഷയത്തില്‍, ശാന്തി യോഗാ പ്രകൃതി ചികിത്സാ കേന്ദ്രത്തിലെ ഡോ. പി. അശോകന്‍ ക്ലാസ്സ് നയിക്കും. ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ പങ്കെടുക്കും. യോഗദിനമായ ഇന്ന് എസ്.കെ. പൊറ്റക്കാട് സാംസ്‌കാരിനിലയത്തിലും താമരശ്ശേരി വ്യാപാര ഹാളിലും ആയുഷ്മാന്‍ ഭവയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് സെമിനാറുകളും യോഗ പരിശീലനപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സ്വധര്‍മ്മ വേദിയുടെ ആഭിമുഖ്യത്തില്‍ വടകര പുതുപ്പണം രാമാനന്ദ ഓഡിറ്റോറിയത്തില്‍ രാവിലെ 5.30 മുതല്‍ യോഗ പ്രദര്‍ശനം നടക്കും. നൊച്ചാട് ഗവ. ആയുര്‍വ്വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.എന്‍.സൂരജ് യോഗയെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തും. ശേഷം ജില്ലാ ആയുര്‍വ്വേദ ആശുപത്രിയിലെ യോഗ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകാവ്യ.എസ്.എച്ച്, യോഗ ട്രെയിനര്‍ ഡോ. ഷംന.ടി.വി എന്നിവരുടെ നേതൃത്വത്തില്‍ പൊതുജനങ്ങളേയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുള്ള യോഗ അവതരണം നടക്കും. ജില്ലാ ആയുര്‍വ്വേദ ആശുപത്രി ജീവനക്കാര്‍ അവതരിപ്പിക്കുന്ന യോഗ ശില്‍പം തുടര്‍ന്ന് അരങ്ങേറും. ജില്ലാ ആയുഷ് വകുപ്പ്, ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, എഎംഎഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലാ യോഗദിനാഘോഷം സംഘടിപ്പിക്കുന്നത്. സിപിഎം അനുകൂല സംഘടനയായ ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ആന്റ് യോഗ സ്റ്റഡി സെന്ററിന്റെ ചേതനയോഗ അവതരിപ്പിക്കും.ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 4.30ന് എക്‌സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി: യുവമോര്‍ച്ച മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നു. ഹര്‍ഷ്‌കോഹട്ടില്‍ ഇന്ന് രാവിലെ 7.30 ന് നടക്കുന്നചടങ്ങില്‍ യോഗാചാര്യന്‍ ഡോ. അശോകന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.യ വമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഖില്‍ പന്തലായനി അദ്ധ്യക്ഷത വഹിക്കും. വായനാടി വിനോദ്, കെ.പ്രേംജിത്ത് എന്നിവര്‍ ആശംസ നേര്‍ന്നു.സച്ചിന്‍ ചെങ്ങോട്ടുകാവ്, അരുണ്‍ ദ്വാരക എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.