നാം ചെയ്യുന്ന കര്‍മ്മത്തിന്റെ നാനാവശങ്ങളെക്കുറിച്ചുള്ള അറിവ് നമുക്കുണ്ടായിരിക്കണം. നമ്മുടെ പ്രവൃത്തിയെക്കുറിച്ചുള്ള സൈദ്ധാന്തികവും പ്രായോഗികമായ അറിവും നാം നേടിയിരിക്കണം. നാം പ്രവര്‍ത്തിക്കുന്ന കര്‍മ്മമേഖലയിലെ വിദഗ്ധന്മാരുമായുള്ള സമ്പര്‍ക്കത്തിലൂടെ അവരില്‍നിന്നും പരിശീലനംനേടുന്നതിലൂടെ ഇതുസമ്പാദിക്കാം. അറിവിനോടൊപ്പം ആവശ്യമായ അടുത്തസംഗതി ശ്രദ്ധയാണ്.
നമ്മുടെ കര്‍മ്മത്തിന്റെ പൂര്‍ത്തീകരണത്തിനാവശ്യമായ അദമ്യമായ വാഞ്ഛയും ലക്ഷ്യംനേടുമെന്നുള്ള ശുഭാപ്തി വിശ്വാസവും പ്രതിബദ്ധതയോടെയും ആത്മസമര്‍പ്പണത്തോടെയും പ്രവര്‍ത്തിക്കാനുള്ള പ്രചോദനവും ദിവ്യമായ അനുഗ്രാഹകശക്തിയുടെ പിന്ബലമുണ്ടെന്നുള്ള ദൃഢവിശ്വാസവും ഒക്കെച്ചേര്‍ന്ന അനിര്‍വചനീയമായ ഒരുഗുണവിശേഷമാണ് ശ്രദ്ധ. നാം ഒരു കര്‍മ്മത്തില്‍ ഇഴുകിച്ചേര്ന്ന്നില്ക്കുമ്പോള് ഈഗുണം നമ്മില്‍ നിറഞ്ഞുനില്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: