അന്താരാഷ്ട്ര യോഗദിനം ജില്ലയിലും വിപുലമായി ആചരിച്ചു

Tuesday 21 June 2016 8:13 pm IST

കല്‍പ്പറ്റ : അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ആയുഷ്‌വകുപ്പ് എഎം എഐയുമായി ചേര്‍ന്ന് കളക്ടറേറ്റ് ജീവനക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കുമായി ബോധവല്‍ക്കരണ-യോഗപരിശീലന പരിപാടി നടത്തി. എപിജെ അബ്ദുല്‍ കലാം ഹാളില്‍ നടത്തിയ പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഐഎസ്എം ജില്ലാമെഡിക്ക ല്‍ ഓഫീസര്‍ പി.എസ്.ശശികല അദ്ധ്യക്ഷയായി. എഡിഎം സി.എം.ഗോപിനാഥന്‍, ഡോ. സ്‌നേഹശോഭ, ഹോമിയോ ജില്ലാമെഡിക്കല്‍ഓഫീസര്‍ ഡോ. എന്‍ സോമന്‍, എം.എസ്.വിനോദ് എന്നിവര്‍ സംസാരിച്ചു. ഡോ. കെ.പി വിനോദ്, ഡോ. എം.എസ് സജിത് മുരളി എന്നിവര്‍ ക്ലാസ് നടത്തി. ജപ്പാന്‍ കരാത്തെ ദോ കെന്‍യു റിയു ഇന്ത്യ, സ്വാസ്ഥ്യ സ്‌കൂള്‍ ഓഫ് യോഗ, വയനാട് ജില്ലാ സ്‌പോര്‍ട്‌സ് യോഗ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കല്‍പറ്റയില്‍ കെന്‍യു റിയു കരാത്തെ സ്‌കൂളില്‍വച്ച് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. അഡ്വ. വെങ്കിട സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. അഡ്വ. വി.പി.യൂസഫ് ക്യോഷി ഗിരീഷ് പെരുന്തട്ട , സലീംകടവന്‍ , പി.സൈനുദീന്‍ ,യോഗാചാര്യ വി.പി.ഇബ്രാഹിം, സുധീഷ് കാട്ടികുളം, വി.സന്ദീപ്, പി. പ്രസന്നകുമാര്‍ ,സുബൈര്‍ ഇളം കുളം,ഹുസൈന്‍ ചൂരല്‍മല, വിഷ്ണു ജനാര്‍ദ്ദനന്‍,ഷമീം പാറക്കണ്ടി എന്നിവര്‍ സംസാരിച്ചു. വി.പി. ഇബ്രാഹിം, സുധീഷ് കാട്ടികുളം, ക്യോഷി ഗിരീഷ് പെരുന്തട്ട എന്നിവര്‍ യോഗ ക്ലാസിന് നേതൃത്വം നല്‍കി. മാനന്തവാടി അമൃതാനന്ദമയിമഠവും അമൃവിദ്യാലയവും ചേര്‍ന്ന് നടത്തിയ യോഗാദിനാചരണം ഡോ.പി.നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു മാനന്തവാടി ജില്ലാ ആയുര്‍വ്വേദ വകുപ്പ് ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ യോഗാദിനം ആചരിച്ചു. മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ പരിപാടി ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് അധ്യക്ഷത വഹിച്ചു. യോഗാ ഇന്‍സ്ട്രക്ടര്‍ എച്ച്.ബി. പ്രദീപ് യോഗാപരിശിലനം നല്‍കി. ആയുര്‍വ്വേദ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ. ശോഭന, എ.എം.എ.ഐ ജില്ലാ സെക്രട്ടറി ഡോ. എം. രജീഷ്, മെഡിക്കല്‍ഓഫീസര്‍മാരായ ഡോ. എന്‍.സുരേഷ്‌കുമാര്‍, ഡോ.എബിഫിലിപ്പ്, ഡോ. ടി. ശാന്തിനി, ഡോ. വി.എന്‍. സുധീഷ്, ഡോ. വി.കല, ജി.വി. എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍മാരായ എം. അബ്ദുള്‍ അസീസ്, ദിലിന്‍ സത്യനാഥ്, പ്രധാനാധ്യാപകന്‍ പി.ഹരിദാസ്, സീനിയര്‍ അസി. ടി. സത്യഭാമ എന്നിവര്‍ സംസാരിച്ചു. മാനന്തവാടി അമൃതാനന്ദമയി മഠവും അമൃത വിദ്യാലയവും ചേര്‍ന്ന് നടത്തിയ യോഗാദിനാചരണം റിട്ട. ഡി.എം. ഒ ഡോ. പി. നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ആശ്രമ മഠാധിപതി അക്ഷയാമൃത ചൈതന്യ അധ്യക്ഷത വഹിച്ചു. മഠാധിപതിയുംയോഗാചാര്യന്‍ സുനിലും യോഗാ പരിശീലനത്തിന് നേതൃത്വം നല്‍കി. അമൃതവിദ്യാലയം പ്രിന്‍സിപ്പല്‍ ശാലിനി, ടി.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. കല്‍പ്പറ്റ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. രാജയോഗിനി ബി കെ ഷീല ബെഹന്‍ജി ഉദ്ഘാടനംചെയ്തു. യേ ാഗാചാര്യന്‍ ഗോപാലകൃഷ്ണന്‍ യോഗക്ക് നേതൃത്വം നല്‍കി. ബി കെ സദാനന്ദന്‍, ബി കെ ഉമേഷ്, ബി കെ മഞ്ജുള, ബി കെ രമേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.