തെങ്ങുകള്‍ക്ക് ഇന്‍ഷുറന്‍സുമായി നാളികേര വികസന ബോര്‍ഡ്

Tuesday 21 June 2016 8:30 pm IST

കൊച്ചി: നാളികേര വികസന ബോര്‍ഡിന്റെ കേരവൃക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ പ്രകൃതിക്ഷോഭവും രോഗകീടാക്രമണങ്ങള്‍ മൂലവുമുള്ള നഷ്ടങ്ങളില്‍ നിന്നും തെങ്ങുകളെ ഇന്‍ഷ്വര്‍ ചെയ്ത് കേരകര്‍ഷകരെ സഹായിക്കുന്നു. അടുത്തടുത്ത പുരയിടത്തില്‍ കായ്ഫലമുള്ളതും നാലുമുതല്‍ 60 വര്‍ഷം വരെ പ്രായപരിധിയില്‍ ഉള്‍പ്പെട്ടതുമായ കുറഞ്ഞത് 5 തെങ്ങുകള്‍ സ്വന്തമായുള്ള കര്‍ഷകര്‍ക്കാണ് ഈ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം പരിരക്ഷ ലഭിക്കുക. നാലുമുതല്‍ 15 വര്‍ഷം വരെയുള്ള തെങ്ങുകള്‍ക്ക് ഒമ്പതുരൂപയാണ് വാര്‍ഷിക പ്രീമിയം ഇതില്‍ 4.50 രൂപ നാളികേര വികസന ബോര്‍ഡും, 2.25 രൂപ സംസ്ഥാന സര്‍ക്കാരും, 2.25 കേര കര്‍ഷകനുമാണ് നല്‍കേണ്ടത്. 16 മുതല്‍ 60 വര്‍ഷം വരെയുള്ള തെങ്ങുകള്‍ക്ക് 14 രൂപയാണ് പ്രീമിയം. ഇതില്‍ ഏഴുരൂപ നാളികേര വികസന ബോര്‍ഡും, 3.50 രൂപ സംസ്ഥാന സര്‍ക്കാരും, 3.50 കേര കര്‍ഷകനും നല്‍കണം. നാലുമുതല്‍ 15 വര്‍ഷം വരെയുള്ള തെങ്ങുകള്‍ക്ക് 900 രൂപയുടെയും 16 മുതല്‍ 60 വര്‍ഷം വരെയുള്ള തെങ്ങുകള്‍ക്ക് 1750 രൂപയുടെയും ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് നല്‍കുന്നത്. അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ മുഖാന്തിരമാണ് ബോര്‍ഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബോര്‍ഡിന്റെ ംംം.രീരീിൗയേീമൃറ.ഴീ്.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.