കൊച്ചി: യോഗയില്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ. ശൈലജ നടത്തിയ പരാമര്‍ശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഉമ്മന്‍ ചാണ്ടി. ഏതു പരിപാടിയും തുടങ്ങുന്നത് ഈശ്വര പ്രാര്‍ത്ഥനയോടെയാണ്.
അത് നമ്മളുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. ഇതെങ്ങനെ തെറ്റാകുമെന്ന് തനിക്ക് മനസിലാകുന്നില്ല. ഒരു മാസം മുമ്പായിരുന്നെങ്കില്‍ ഇത്തരത്തിലുള്ള സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: