അഹമ്മദാബാദ്: അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ ചെയ്ത് റെക്കോര്‍ഡിട്ട് ഗര്‍ഭിണികള്‍.രാജ്കോട്ടില്‍ നടന്ന യോഗപ്രദര്‍ശന വേദിയില്‍ 2000 ത്തോളം ഗര്‍ഭിണികളാണ് പങ്കെടുത്തത്.ഇന്നലെ നടന്ന രണ്ടാം അന്താരാഷ്ട്ര യോഗാദിനാചരണത്തില്‍ ഗുജറാത്തിലെ 40,000 വേദികളിലായി 1.25കോടി ആളുകളാണ് പങ്കെടുത്തത്.
2000 ഗര്‍ഭിണികള്‍ യോഗ്യാഭ്യാസം ചെയ്ത് തീര്‍ത്ത റെക്കോര്‍ഡിനോടൊപ്പം 8000 കുട്ടികള്‍ തീര്‍ത്ത മനുഷ്യ ചങ്ങലയും ശ്രദ്ധേയമായി. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍, ഗവര്‍ണ്ണര്‍ ഒ.പി. കോഹ്ലി എന്നിവരെക്കൂടാതെ നിരവധി പേര് അഹമ്മദാബാദിലെ ജിഎംഡിസി മൈതാനത്തു നടന്ന യോഗപ്രദര്‍ശനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: