കൊച്ചി: വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന് ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന തമര് അഷറഫ് ആണ് പിടിയിലായത്.
വിദേശത്തുനിന്ന് പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ച ശേഷമായിരുന്നു അറസ്റ്റ്. 2010 ജൂലായ് മാസം നാലിനാണ് ജോസഫിന്റെ കൈപ്പത്തി മൂവാറ്റുപുഴയില്‍ വച്ച് അക്രമികള്‍ വെട്ടിമാറ്റിയത്. കേസിലെ പ്രതികളായ ആറുപേരെക്കൂടി ഇനി പിടികൂടാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: