ആലപ്പുഴ: സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് വേതനം ഉടന്‍ പുതുക്കി നിശ്ചയിക്കണമെന്നും ചില സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാരോട് പുലര്‍ത്തുന്ന കടുത്ത ശിക്ഷണ നപടികള്‍ അവസാനിപ്പിക്കമെന്നും സ്വകാര്യ എക്സ്റേ, ലാബ്, സ്കാനിങ് സെന്ററുകളില്‍ ജോലി ചെയ്തുവരുന്ന ജീവനക്കാര്‍ക്ക് വേതനം പുതുക്കി നിശ്ചയിക്കണമെന്നും ഹോസ്പിറ്റല്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍ ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രി എംപ്ലോയീസ് സംഘം (ബിഎംഎസ്) ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീദേവി പ്രതാപ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി. സി.ജി. ഗോപകുമാര്‍ സംഘടനാ റിപ്പോര്‍ട്ടും ഖജാന്‍ജി വിനീത സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബിഎംഎസ് മാവേലിക്കര മേഖലാ പ്രസിഡന്റ് സുനില്‍ ജി. പണിക്കര്‍, ജില്ലാ ജോ. സെക്രട്ടറിമാരായ പി. ശ്രീകുമാര്‍, ബി. സുഭാഷ് എന്നിവര്‍ സംസാരിച്ചു. കെ.പി. വിജയന് സ്വാഗതവും രാജീവ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: