ഏലപ്പാറ: ഓട്ടോറിക്ഷ യും ജീപ്പും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാവിലെ 11.30 യോടെ പാമ്പനാര്‍- വാഗമണ്‍ റൂട്ടില്‍ ബൊണായി പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടം. ഓട്ടോ റിക്ഷയില്‍ സഞ്ചരിച്ചവര്‍ക്കാണ് പരിക്കേറ്റത്. പാമ്പനാര്‍ സ്വദേശികളായ വിക്ടോറിയ (45), എലിസമ്പത്ത് (30), അമ്മിണി (48), ഗ്രേസി (74), മുത്തുലക്ഷ്മി (33)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബൊണാമിയില്‍ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ട് പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വാഗമണ്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: