ഏലപ്പാറ: ഏലപ്പാറ ഗവ.ആശുപത്രിയില്‍ സ്ഥിരമായി ഒരു ഡോക്ടര്‍ ഇല്ലാതായിട്ട് മാസങ്ങളായി. ഏലപ്പാറയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന നൂറുകണക്കിന് രോഗികള്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ മരുന്ന് കിട്ടാതെ വലയുന്നു. നൂറ് കണക്കിന് രോഗികളാണ് ദിവസവും ഇവിടെ ചികിത്സക്കായി എത്തുന്നത്. ആശുപത്രിയിലെത്തുമ്പോഴാണ് ഡോക്ടര്‍ ഇല്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് 15 കിലോമീറ്ററോളം സഞ്ചരിച്ച് പീരുമേട് താലൂക്കിലെ പ്രൈവറ്റ് ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. ഇവിടെ സ്ഥിരമായി ഉണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം മാറിപോയതിനാല്‍ ഇപ്പോള്‍ ആലടി ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് ചാര്‍ജ്. എന്നാല്‍ അദ്ദേഹത്തിന് അവിടുത്തെ രോഗികളെ നോക്കിയ ശേഷം എല്ലാ ദിവസവും ഇവിടെ എത്തുവാന്‍ കഴിയുന്നില്ല. മഴക്കാല രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമ്പോള്‍ ഏലപ്പാറയില്‍ എത്തുന്ന രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ പോകുന്നു. എത്രയും വേഗം ഏലപ്പാറ ആശുപത്രിയില്‍ ഡോക്ടറെ നിയമിച്ച് ഇവിടെ ചികിത്സ സൗകര്യം ഉറപ്പാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: