ചെങ്ങന്നൂര്‍: യോഗ ദിനം ആചരിക്കാന്‍ ആയുര്‍വ്വദ ആശുപത്രികളില്‍ ഗവണ്മെന്റില് നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടും ഒന്നും അറിയാത്തതരത്തില്‍ പ്രസിഡന്റും സിപിഎം, കോണ്‍ഗ്രസ്സ് ഗ്രാമപഞ്ചായത്ത് അംഗങ്ങളും യോഗ ദിനം സംഘടിപ്പിക്കാന്‍ തയ്യാറാകാതിരുന്നത് പ്രതിഷേധാര്‍ഹമാണന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.
യോഗയോടുള്ള രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്നും പാണ്ടനാട്ടിലെ ജനങ്ങള്‍ക്ക് യോഗ പരിശീലനം ലഭിക്കാനുള്ള അവസരം നഷ്ടമാക്കിയ ഭരണ നേതൃത്വം മാപ്പുപറയണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.ജി. ജയകൃഷ്ണന് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, ഗോപിനാഥന് നായര്‍, ശ്യാം പാണ്ടനാട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: