തൊടുപുഴ: കാറുകള്‍ കൂട്ടിയിടിച്ച് പാടശേഖരത്തിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ പുറപ്പുഴയ്ക്ക് സമീപമാണ് അപകടം നടന്നത്. പുറപ്പുഴയില്‍ നിന്നും നെടിയശാലയ്ക്കു പോയ ഹോണ്ടസിറ്റിയും, െനടിയശാലയില് നിന്നും പുറപ്പുഴയിലേയ്ക്ക് എത്തി മാരുതി വാഗണറും തമ്മിലാണ് കൂട്ടിയിടിച്ചത്. വാഹനങ്ങള്‍ പാളിയതാണ് അപകടത്തിനടയാക്കിതെന്ന് കരിങ്കുന്നം പോലിസ് അറിയിച്ചു. പരിക്കേറ്റയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഗണറില്‍ രണ്ട് യാത്രക്കാരും, ഹോണ്ടാസിറ്റിയില്‍ അഞ്ച് യാത്രക്കാരുമുണ്ടായിരുന്നു. വാഗണര്‍ സമിപത്തെ കലുങ്കില്‍ ഇടിച്ചു നിന്നതുകൊണ്ട് വന്‍ അപകടം ഒഴിവായി. നിയന്ത്രണം വിട്ട ഹോണ്ടസിറ്റി പാടശേഖരത്തിലേയ്ക്കാണ് മറിഞ്ഞത്. മറ്റ് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു. വാഹന ഉടമകള്‍ പരാതി നല്‍കാത്തിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: