ആലപ്പുഴ: അരൂര്‍ നിയോജകമണ്ഡലത്തിലെ നാലുകുളങ്ങര ക്ഷേത്രം ഭരണ സമിതി തെരഞ്ഞെടുപ്പില്‍ ബിജെപി പാനലിനെ പരാജയപ്പെടുത്താന്‍ സിപിഎം കോണ്‍ഗ്രസ് ധാരണയുണ്ടാക്കി മത്സരിച്ചതില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ പേരില്‍ സിപിഎം കേന്ദ്രകമ്മറ്റിയില്‍ പൊട്ടിത്തെറി ഉണ്ടാകുകയും കേന്ദ്ര കമ്മറ്റിയംഗം രാജിവയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ വരാനിരിക്കുന്ന സഖ്യത്തിന്റെ ട്രയലാണോ നാലുകുളങ്ങരയില്‍ നടന്നതെന്ന് വ്യക്തമാക്കണം. ദളിത് പീഡനവും പോലീസ് ഉദ്യോഗസ്ഥരെ തെരുവില്‍ ശാസിക്കുകയും ചെയ്യുന്നതടക്കമുള്ള സിപിഎമ്മിന്റെ കാടന്‍ സമീപനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ സിപിഎമ്മിനോടുള്ള കോണ്‍ഗ്രസിന്റെ മൃദുസമീപനം പരിഹാസ്യമാണെന്നും സോമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: