ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ ആശങ്ക അകറ്റിയശേഷമേ ജലമെട്രോപദ്ധതി നടപ്പാക്കാവൂയെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന് ആവശ്യപ്പെട്ടു. 819 കോടി രൂപ മുടക്കി കൊച്ചി കായലില്‍ ജലമെട്രോ പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു.
എന്നാല്‍ ഇതുവരെ മത്സ്യത്തൊഴിലാളി സംഘടനകളുമായി ഈ വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന പല വിഷയങ്ങളിലും ഇത്തരത്തിലുള്ള സമീപനമാണ് സര്‍ക്കാരിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: