കോട്ടയം: ആതുരാശ്രമം മഠാധിപതിയും ആതുരാശ്രമം എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളേജ് സ്ഥാപകനുമായ ആതുരദാസ് സ്വാമിജിയുടെ മഹാസമാധിയുടെ അഞ്ചാമത് വാര്‍ഷികം കുറിച്ചി ആതുരാശ്രമത്തില്‍ നടന്നു. വിവിധ സമ്പ്രദായങ്ങളില്‍പ്പെട്ട നൂറുകണക്കിനു സന്യാസിമാരും സ്വാമിജിയുടെ ആരാധാകരും സമാധിപൂജയില്‍ പങ്കെടുത്തു. ഗണപതി ഹോമം, സഹസ്രനാമം, നാരായണിയം, അഖണ്ഡനാമജപം, അനുസ്മരണം തുടങ്ങിയവ നടന്നു. ആതുരസേവാസംഘം പ്രസിഡന്റ് പി. ഗോപാലകൃഷ്ണന് നായര്‍, സെക്രട്ടറി ഡോ. ഇ.കെ. വിജയകുമാര്‍, സ്വാമിപരമാനന്ദതീര്ത്ഥ, സ്വാമി ശിവാനന്ദ തീര്‍ത്ഥ, ചിത്സ്വരൂപാനന്ദ തീര്‍ത്ഥ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: