കടുത്തുരുത്തി: വീട് കുത്തിത്തുറന്ന് മോഷണം നടത്തി വീട്ടുപകരണങ്ങള്‍ തീയിട്ട് നശിപ്പിച്ച കേസ്സിലെ പ്രതികളായ രണ്ടുപേര്‍ പിടിയില്‍. കാഞ്ഞിരത്താനം പൂവക്കോട് ജോസഫിന്റെ വീട്ടില്‍ കഴിഞ്ഞ ഡിസംബറില്‍ മോഷണം നടത്തിയ മോഷ്ടാക്കളെയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്. മൊട്ട ജോസ് (42), അമ്പിളി സന്തോഷ് (44) എന്നിവരാണ് അറസ്റ്റിലായത്. ജോസഫിന്റെ വീട്ടില്‍നിന്നും മൂന്നര പവന് സ്വര്‍ണ്ണാഭരണങ്ങളും 60,000 രൂപയും കവര്‍ന്നിരുന്നു. കായംകുളം പോലീസ് പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. ഇവരെ കടുത്തുരുത്തി പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: