തോട്ടം കവലയില്‍ വെയിറ്റിംഗ് ഷെഡില്ല; യാത്രക്കാര്‍ വലയുന്നു

Tuesday 21 June 2016 10:17 pm IST

രാമപുരം: നീറന്താനം-മാറിക റൂട്ടില്‍ തോട്ടം കവലയില്‍ വെയിറ്റിംഗ് ഷെഡ് ഇല്ലാത്തതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലയുന്നു. മുമ്പ്് സ്ഥലത്ത് ഉണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയതാണ്. വെയിറ്റിംഗ് ഷെഡിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ തന്നെയുണ്ട്. പൊളിച്ചു മാറ്റിയപ്പോള്‍ റോഡ് നിര്‍മ്മാണത്തിനു ശേഷം പുതിയ വെയിറ്റിംഗ് ഷെഡ് പണിതു നല്‍കാമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ട് മാസങ്ങളായിട്ടും വെയിറ്റിംഗ് ഷെഡ് യാഥാര്‍ത്ഥ്യമായിട്ടില്ല. ഈ പ്രദേശത്ത് ഒരു കട പോലും ഇല്ലാത്തതിനാല്‍ മഴയത്തു പോലും യാത്രക്കാര്‍ക്ക് കയറി നില്‍ക്കാന്‍ ഒരു സൗകര്യമില്ല വെയിറ്റിംഗ് ഷെഡ് പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സമര സമിതി രൂപീകരിച്ച് സമര പരിപാടികള്‍ ആരംഭിക്കുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.