പാലാ: നഗരമദ്ധ്യത്തില്‍ അനധികൃതമായി നടത്തിവന്ന മത്സ്യചന്ത ബിജെപിയുടെ നേതൃത്വത്തില്‍ അടപ്പിച്ചു.
ആരോഗ്യ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണബോര്‍ഡിന്റെയും മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനം അടച്ചു പൂട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും സ്ഥാപനത്തെ സംരക്ഷിക്കുന്ന നിലപാടാണ് പാലാ നഗരസഭാധികൃതര്‍ സ്വീകരിക്കുന്നതെന്ന് സ്ഥാപനത്തിനു മുന്നില്‍ നടന്ന കടയടപ്പ് സമരം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ് കുറ്റപ്പെടുത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് മോഹനന് പനയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി നേതാക്കളായ സോമശേഖരന്‍ തച്ചേട്ട്, രഞ്ജിത് ജി., അനില്‍നാഥ്, ഇ.വി. സുബ്രഹ്മണ്യന് നമ്പൂതിരി, എ.പി. ശ്രീനിവാസന്, അഖില്‍കുമാര്‍, മായാ വിശ്വനാഥ്, ബാലകൃഷ്ണന് പരിയാത്ത്, ശുഭസുന്ദര്‍രാജ്, ജയരാജു, മനോജ് തടത്തില്‍, മണിലാല്‍ മടാപ്പള്ളില്, വി.ജി. ദിവാകരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: