മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനം ആലുവയില്‍

Tuesday 21 June 2016 10:51 pm IST

ആലുവ: മഹിളാ ഐക്യവേദിയുടെ മൂന്നാം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 6, 7 തീയതികളില്‍ ആലുവയില്‍ നടക്കും. 6 ന് രാവിലെ 10 മണിക്ക് വനിതാ നേതൃസമ്മേളനം എഫ്ബിഒഎ ഹാളില്‍ നടക്കും. 7 ന് പ്രതിനിധിസമ്മേളനം പ്രിയദര്‍ശിനി ടൗണ്‍ഹാളില്‍ രാവിലെ 9 ന് ആരംഭിക്കും. വൈകിട്ട് 3 മണിക്ക് ഗവ. ആശുപത്രി കവലയില്‍നിന്നും പ്രകടനം ആരംഭിക്കും. തുടര്‍ന്ന് വൈകിട്ട് 4.30 ന് പ്രിയദര്‍ശിനി ടൗണ്‍ഹാളില്‍ പൊതുസമ്മേളനം. സമ്മേളനത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ശശികല ടീച്ചര്‍, ലീലാമേനോന്‍, നിഷ സോമന്‍, സീതാലക്ഷ്മിയമ്മ, ജഗദംബിക (രക്ഷാധികാരിമാര്‍). ലത ഗംഗാധരന്‍ (പ്രസിഡന്റ്), ശ്രീകല മനോജ്, ബേബി സരോജം, രശ്മി സജി, ഗിരിജ പുരുഷോത്തമന്‍, ജലജ, ലത ഗോപാലകൃഷ്ണന്‍, ഡോ. രാധ, അന്നലക്ഷ്മി, സാവിത്രി ശിവശങ്കരന്‍ (വൈസ് പ്രസിഡന്റുമാര്‍), ഷീജ ബിജു (ജനറല്‍ കണ്‍വീനര്‍), കബിത അനില്‍കുമാര്‍ (ട്രഷറര്‍). സ്വാഗതസംഘ രൂപീകരണയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് നിഷ സോമന്‍, ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, സംസ്ഥാനസമിതി അംഗം ഷീജ ബിജു, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, സെക്രട്ടറിമാരായ ശ്രീധരന്‍, കെ.പി. സുരേഷ്, ജില്ലാ പ്രസിഡന്റ് ശ്രീകല മനോജ്, വൈസ് പ്രസിഡന്റ് ഡോ. വിജയകുമാരി, സെക്രട്ടറി കബിത അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.