തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി.സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി ഇസ്മയില്‍ (30) ആണ് അറസ്റ്റിലായത്. കേച്ചേരിയില്‍ ഇറച്ചിവെട്ട് നടത്തുന്നയാളാണ് ഇയാള്‍.
റൂറല്‍ പോലീസ് സൂപ്രണ്ട് ആര്.നിശാന്തിനിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വനിതാസെല്ലാണ് ഇയാളെ പിടികൂടിയത്. അതേസമയം കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പോലീസിന് ഇവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. പട്ടികജാതി കോളനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം പീഡനത്തിന് ഇരയായ വിവരം ജന്മഭൂമിയാണ് പുറത്തുകൊണ്ടുവന്നത്. സംഭവത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വിവിധ പിന്നോക്ക സംഘടനകള്‍.
അതിനിടെ ഇരയായ പെണ്‍കുട്ടിയുടെ സ്വഭാവം മോശമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും ആസൂത്രിതമായി നടക്കുന്നുണ്ട്.
പെണ്‍കുട്ടി വീടുവിട്ടിറങ്ങി കറങ്ങിനടക്കുന്ന സ്വഭാവക്കാരിയാണെന്നും ഇതിനിടയിലാണ് പീഡനത്തിന് ഇരയായതെന്നും പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പെണ്‍കുട്ടിയില്‍ നിന്ന് പോലീസ് കഴിഞ്ഞദിവസം മൊഴിയെടുത്തിരുന്നു. ഇസ്മയിലിന്റെ പേരൊഴികെ മറ്റാരുടേയും പേര് പെണ്‍കുട്ടിക്ക് അറിയില്ല. ഇത് അന്വേഷണത്തെ വലക്കുന്നുണ്ട്. കുന്നംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: