തൃശൂര്‍: പിറവത്തു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന് സി.പി.എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലോ ബജറ്റിലോ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റില്‍ പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നതു വോട്ടര്‍മാരെ സ്വാധീനിക്കാനിടയുണ്ട്. അത്തരം പദ്ധതികളുണ്ടായാല്‍ എതിര്‍ക്കും. പദ്ധതികളും ആനുകൂല്യങ്ങളും വരും ദിനങ്ങളില്‍ പ്രഖ്യാപിക്കരുത്. നയപ്രഖ്യാപന, ബജറ്റ് പ്രസംഗങ്ങളില്‍ പുതിയ കാര്യങ്ങള്‍ പ്രഖ്യാപിക്കാനാകില്ല. ബജറ്റ് സാങ്കേതികമായി അവതരിപ്പിക്കാനാകുമോ എന്നതു ഭരണഘടനാപരമായി പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
18നാണു പിറവത്തു വോട്ടെടുപ്പ്. യു.ഡി.എഫിലെയും കോണ്‍ഗ്രസിലെയും അനൈക്യം പിറവത്ത് ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: