വീടിന്റെ മതില്‍ ഇടിഞ്ഞ് സ്‌ക്കൂള്‍ കെട്ടിടം തകര്‍ന്നു : ഒഴിവായത് വന്‍ ദുരന്തം

Wednesday 22 June 2016 12:16 am IST

കണ്ണൂര്‍: വീടിന്റെ മതിലിടിഞ്ഞ് സ്‌ക്കൂള്‍ കെട്ടിടം തകര്‍ന്നു. ഒഴിവായത് വന്‍ ദുരന്തം. കാടാച്ചിറ കോട്ടൂര്‍ മാപ്പിള എല്‍പി സ്‌ക്കൂളിന്റെ കെട്ടിടമാണ് ഇന്നലെ പുലര്‍ച്ചയോടെ സമീപത്തെ മതിലിടിഞ്ഞ് വീണ് തകര്‍ന്നത്. സ്‌ക്കൂള്‍ പ്രവര്‍ത്തി സമയത്തല്ലാഞ്ഞതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. പാചകപ്പുരയും നാലാം ക്ലാസും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് മേല്‍ക്കുര ഉള്‍പ്പെടെ പൂര്‍ണ്ണമായും തകര്‍ന്നത്. സമീപത്തെ സ്വകാര്യ വ്യക്തി വീടിനോട് ചേര്‍ന്ന് ഏതാനും നാള്‍ മുമ്പ് കെട്ടിയ മതിലാണ് തകര്‍ന്നടിഞ്ഞത്. സ്‌ക്കൂളിനേക്കാളും ഉയരത്തില്‍ മതില്‍കെട്ടിയുയര്‍ത്തിയതാണ് മതില്‍ തകര്‍ന്ന് സ്‌ക്കൂള്‍ കെട്ടിടത്തിന് മുകളില്‍ വീഴാന്‍ ഇടയാക്കിയത്. നേരത്തെ മതില്‍ക്കെട്ടുന്ന സമയത്ത് നാട്ടുകാര്‍ ഇടപെട്ട് മതില്‍കെട്ടാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എതിര്‍പ്പ് അവഗണിച്ച് മതില്‍കെട്ടി ഉയര്‍ത്തുകയായിരുന്നു. കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സും നാട്ടുകാരും അപകടം നടന്നയുടന്‍ സ്ഥലത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.