അടിയന്തിരാവസ്ഥ 41-ാം വാര്‍ഷികാചരണവും പീഡിത സംഗമവും 25 ന്

Wednesday 22 June 2016 12:15 am IST

കണ്ണൂര്‍: അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന്റെ ആഭിമുഖ്യത്തില്‍ അടിയന്തിരാവസ്ഥ 41-ാം വാര്‍ഷികാചരണവും പീഡിതസംഗമവും 25 ന് വൈകുന്നേരം 2.30 ന് കണ്ണൂര്‍ ഐഎംഎ ഹാളില്‍ നടക്കും. അടിയന്തിരാവസ്ഥക്കെതിരെ നാനാവിധത്തില്‍ സുധീരം പോരാടിയ കണ്ണൂര്‍ ജില്ലയില്‍ നിന്നുളളവര്‍ പരിപാടിയില്‍ സംബന്ധിക്കും. അസോസിയേഷന്‍ കേരള ഘടകം സംസ്ഥാനത്തുടനീളം സഞ്ചരിച്ച് അടിയന്തിരാവസ്ഥയുടെ ഇരകളെ നേരില്‍ക്കണ്ട് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഇതോടൊപ്പം നടക്കും. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍ പരിപാടി ഉധ്ഘാടനം ചെയ്യും. അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന്റെ ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന്‍ അധ്യക്ഷത വഹിക്കും. അസോസിയേഷന്‍ സംസ്ഥാന ജനറള്‍ സെക്രട്ടറി ആര്‍.മോഹനന്‍, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് സോഹന്‍ലാല്‍ശര്‍മ്മ എന്നിവര്‍ പ്രഭാഷണം നടത്തും.അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി യു.മോഹന്‍ദാസ് പ്രസംഗിക്കും. .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.