റാന്നി: അമിതവിലയ്ക്ക് വൈദ്യുതി വാങ്ങി കെ.എസ്.ഇ.ബി വന്‍ നഷ്ടത്തിലേക്ക് നീങ്ങുകയാണെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
റാന്നി-പെരിനാട് ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ആര്യാടന് മുഹമ്മദ്. ഉപഭോഗത്തിന്റെ നാല്‍പ്പത് ശതമാനം വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തെ തുടര്‍ന്ന് അമിത ഉത്പാദനം നടത്തിയതിനാല്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയിലാണ് സംസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: