കൂത്തുപറമ്പ്: ഓലായിക്കര തപസ്യ കലാ-സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഭൂമിക്കൊരു കൈയ്യൊപ്പ് പദ്ധതിക്ക് തുടക്കമായി. പ്രകൃതിയെ സംരക്ഷിക്കുക, മണ്ണിനെ സ്നേഹിക്കുക എന്ന ക്യാമ്പിന്റെ ഭാഗമായാണ് പദ്ധതി. ആദ്യഘട്ടമെന്ന നിലയില്‍ തപസ്യ കലാ-സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ അഞ്ഞൂറോളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ഫ്രദേശത്തെ കര്ഷകന് വെള്ളോത്ത് ബാലന് ആദ്യമരം നട്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തപസ്യ ചെയര്മാന് രഞ്ചിത്ത് ഏര്വ്വാടി അധ്യക്ഷതവഹിച്ചു. സി.രാജേഷ്, ബിജേഷ് കുന്നത്ത്, വി.പ്രശാന്ത്, സനീഷ് ഓലായിക്കര, രാഹുല്‍ മനോഹര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഓരോവീട്ടിലും മഴക്കുഴികള്‍ നിര്‍മ്മിക്കുകയും ജലാശയങ്ങള്‍ വൃത്തിയാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: