കണ്ണൂര്‍: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി നര്‍മ്മവേദി ഡോ.മദന്‍ കാഠിയ വിഭാവനം ചെയ്ത ചിരിയോഗയില് (ലാഫ്റ്റര്‍ യോഗ) പരിശീലന കളരി സംഘടിപ്പിച്ചു. കോളേജ് ഓഫ് കൊമേഴ്സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന കളരി എ.വി.മോഹനന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. നര്‍മ്മവേദി പ്രസിഡണ്ട് ആര്.പ്രഭാകരന് അധ്യക്ഷനായി. കെ.ശശിധരന് യോഗ ദിന സന്ദേശം നല്കി ലക്ഷ്മണന് കുയിലൂര്‍, പി.കെ.രാമദാസ്, എ.സി.സനാതനന്, ഇ.വി.ജി.നമ്പ്യാര്‍, എം.ബാലകൃഷ്ണന്, പി.ബാലകൃഷ്ണന്, രമ ജി.നമ്പ്യാര്‍, ഷീബ സനീഷ് എന്നിവര്‍ പ്രസംഗിച്ചു. ആര്.പ്രഭാകരന് ചിരിയോഗം പരിശീലനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: