നാടെങ്ങും അന്താരാഷ്ട്ര യോഗദിനാചരണം

Wednesday 22 June 2016 12:33 am IST

തലശ്ശേരി ടാഗോര്‍ വിദ്യാപീഠത്തില്‍ നടന്ന യോഗദിനാചരണ പരിപാടി

തലശ്ശേരി: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് തലശ്ശേരി താലൂക്കിലെ ബാലഗോകുലങ്ങളില്‍ യോഗാ ദിനം ആചരിച്ചു. മുന്‍കൂട്ടി തയ്യാറായ അഞ്ച് യോഗയാണ് കുട്ടികള്‍ അവതരിപ്പിച്ചത്. ഗോകുലങ്ങളിലെ കുട്ടികളുടെ കൂടെ രക്ഷിതാക്കളും, ഗോകുല പ്രവൃര്‍ത്തക സമിതി അംഗങ്ങളും പങ്കാളികളായി. പരിപാടികള്‍ക്ക് താലൂക്ക് അംഗങ്ങള്‍ നേത്രത്വം നലല്‍കി. യോഗ ജീവിതചര്യയാക്കിയ അനവധി പരിശീലകരും വിവിധ ഇടങ്ങളില്‍ നടന്ന പരിപാടികളില്‍ പങ്കെടുത്തു. ഡയമണ്‍മുക്ക് നിവേദിത ബാലഗോകുലത്തില്‍ നടന്ന യോഗാ ദിനാചരണത്തില്‍ താലൂക്ക് കാര്യദര്‍ശി കെ.രമിത്ത്, ഭഗിനി പ്രമുഖ ഷോമ സജിത്ത് എന്നിവര്‍ പങ്കെടുത്തു.
ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആപ്തവാക്യത്തിലൂന്നി ലോകത്തിന് ഭാരതം നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് യോഗയെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.കെ.അബ്ദുള്‍ ഖാദര്‍ പറഞ്ഞു. അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് സര്‍വ്വകലാശാലയുടെ മാങ്ങാട്ട്പറമ്പ് കാമ്പസില്‍ നടന്ന യോഗദിനാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമുള്ള മനസും ശരീരവും സൃഷ്ടിക്കുന്നതിന് യോഗ നമ്മുടെ ജീവിതചര്യയുടെ ഭാഗമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവികപരിഹാരമായി യോഗയെ നമ്മുടെ സമൂഹം തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത് അദ്ധ്യക്ഷത വഹിച്ചു. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.പി.ടി.ജോസഫ്, എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.പി.മുഹമ്മദ്, യോഗ ഇന്‍സ്ട്രക്ടര്‍ പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. സര്‍വകലാശാല നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
അന്താരാഷ്ട്രയോഗാദിനാചരണത്തിന്റ ഭാഗമായി മയ്യില്‍ ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ യോഗാപ്രദര്‍ശനം, യോഗാസെമിനാര്‍ എന്നിവ സംഘടിപ്പിച്ചു. മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍ അധ്യക്ഷത വഹിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. യോഗ പുതിയ ട്രെയിനിംഗ് ബാച്ചിന്റെ ഉദ്ഘാടനം ഡോ.ഐ.ഭവദാസന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ഡോ.കെ.രാജഗോപാലന്‍ യോഗാഡെമോണ്‍സ്‌ട്രേഷന് നേതൃത്വം നല്‍കി. ഡോ.യദുകൃഷ്ണന്‍, ഡോ.ഗ്രേഷ്മ.പി.രാജ് എന്നിവര്‍ യോഗാ സെമിനാറിന് നേതൃത്വം നല്‍കി. ചടങ്ങില്‍ ഡോ.ഐ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, ഡോ.പി.വി.ധന്യ എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന പ്രബന്ധരചനാ മത്സരത്തില്‍ വിജയികളായ സി.ബാബു, പ്രഭാകരന്‍ കരുമാരത്ത്, കെ.സുരഭി, എം.എം.ജിഷ്ണ വള്ളിയോട്ട് എന്നിവര്‍ക്കുള്ള സമ്മാനദാനവും, എസ്എസ്എല്‍സി, +2 പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എം.എം.ജിഷ്ണ, കെ.അശ്വതി, ടി.വി.ഹണിമ എന്നിവര്‍ക്കുള്ള അനുമോദനവും എം.വി.ജയരാജന്‍ നിര്‍വ്വഹിച്ചു.
ഇരിട്ടി: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി പ്രഗതി സ്‌കൂള്‍ ഓഫ് യോഗയുടെയും ബംഗളൂരു വ്യാസയോഗ യൂണിവേഴ്‌സിറ്റിയുടെയും ആരോഗ്യ ഭാരതിയുടെയും സഹകരണത്തോടെ ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ പ്രമേഹ നിവാരണ യോഗാ ക്യാമ്പ് ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ഇരിട്ടി താലൂക്ക് ആശുപത്രി ഫിസിഷ്യന്‍ ഡോ. ആന്റോ വര്‍ഗ്ഗീസ് നിര്‍വഹിച്ചു. തുടര്‍ന്ന് ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചും ഇവ ചെറുക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും ഡോക്ടര്‍ ആന്റോ വര്‍ഗ്ഗീസ് ക്ലാസ്സെടുത്തു. ചടങ്ങില്‍ പ്രഗതി വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ വത്സന്‍ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. അഡ്വ.കെ.എസ്. ബാബു, ധനേഷ് എടക്കാനം തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രഗതി സ്‌കൂള്‍ ഓഫ് യോഗ പ്രിന്‍സിപ്പാള്‍ എം.എസ്.ബിജിലാല്‍ സ്വാഗതം പറഞ്ഞു. പ്രഗതി സ്‌കൂള്‍ ഓഫ് യോഗയിലെ വിദ്യാര്‍ഥികളുടെ യോഗാ പ്രദര്‍ശനവും നടന്നു.
കണ്ണൂര്‍: യോഗ ദിനത്തോടനുബന്ധിച്ച് പറശ്ശിനിക്കടവ് മെഡിക്കല്‍ കോളേജ് എന്‍എസ്എസ് യൂണിറ്റ് ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ തെറാപ്യൂട്ടിക് യോഗയെക്കുറിച്ച് ഡോ.എയ്ഞ്ചല്‍ മേരി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ഡോ.ജി.നാഗഭൂഷണം, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.സ്മിത, മെഡിക്കല്‍ സൂപ്രണ്ട് ഡോ.പി.പ്രശാന്ത്, അസി.പ്രൊഫസര്‍ പി.എ.എം.സി എന്നിവര്‍ സംബന്ധിച്ചു.
കൂടാളി: കൂടാളി ഹയര്‍സെക്കന്ററി സ്‌കൂളില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. എം.വിനോദന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ഹെഡ്മിസ്ട്രസ് സി.പി.ചന്ദ്രിക ഉദ്ഘാടനം ചെയ്തു. യോഗാദിന സന്ദേശം കര്‍ണാടക എസ്ഡിഎം കോളേജിലെ വിദ്യാര്‍ത്ഥിനി ശരണ്യ നിര്‍വഹിച്ചു. സ്‌കൂളിലെ എന്‍സിസി കാഡറ്റുകള്‍ക്ക് ശരണ്യയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. ഇ.ആര്‍.ജനന്‍, പി.പി.സനേഷ്, സി.നാരായണന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
കണ്ണൂര്‍: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം വര്‍ക്കേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യോഗ പ്രദര്‍ശനവും പരിശീലനവും സംഘടിപ്പിച്ചു. രാവിലെ 7 മണി മുതല്‍ 8 മണി വരെ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറോളം പേര്‍ പങ്കെടുത്തു. കെ.ടി.മുരളീധരന്‍, പ്രമീള എന്നിവര്‍ ക്ലാസെടുത്തു. ടി.വി.മാധവന്‍, കെ.രാമദാസ്, വി.രവീന്ദ്രന്‍, കെ.പി.ഷാജി, ജയരാജ്, ക്യാപ്റ്റന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
കൂത്തുപറമ്പ്: രാഷ്ട്രീയ സ്വയംസേവക സംഘം കൂത്തുപറമ്പ് താലൂക്ക് പ്രചാര്‍ വിഭാഗിന്റെ ആഭിമുഖ്യത്തില്‍ കൂത്തുപറമ്പ് ടൗണിലും തൊക്കിലങ്ങാടി ടൗണിലും ബോധവത്കരണ ക്യാമ്പയിന്‍ നടത്തി. ബിനോയ്, കെ.റിനീഷ്, നിഗില്‍ പാലായി, എന്‍.കെ.അനില്‍ കുമാര്‍, സി.കെ.സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
കണ്ണൂര്‍: യോഗാസത്‌സംഗവേദിയുടെയും വിവിധ പബ്ലിക് സ്‌കൂളുകളുടെയും സംയുക്താഭിമുഖ്യത്തില്‍കണ്ണൂര്‍ ഫോക്‌ലോര്‍ അക്കാദമിയില്‍ നടന്ന അന്താരാഷ്ട്ര യോഗാദിനാചരണം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. ചിറക്കല്‍ കോവിലകം രാജാവ് രവീന്ദ്രവര്‍മ്മരാജ, എസ്ആര്‍ഡി പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
തലശ്ശേരി: തലശ്ശേരി സായി സെന്ററിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. ശ്രീനാഥ് കേസ്സെടുത്തു. അന്തര്‍ ദേശീയ ഫെന്‍സിങ്ങ് താരം റിഷ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സെന്റര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.എന്‍.സി.സുരേഷ് ടി.ബാലചന്ദാന്‍, വി.എ.ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍: രണ്ടാം അന്താരാഷ്ട്ര യോഗ ദിനാത്തോടനുബന്ധിച്ച് ആര്‍ട്ട് ഓഫ് ലിവിംഗ് പതിനായിരത്തോളം ആളുകള്‍ക്ക് സൗജന്യ യോഗാ ക്ലാസുകള്‍ ഒരുമാസക്കാലമായി നടത്തിവരികയാണ്. അതിന്റെ ജില്ലാതല പരിശീലന പ്രദര്‍ശന പരിപാടി ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്നു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കെ.പി.പ്രശാന്തിന്റെ അധ്യക്ഷതയില്‍ കലക്ടര്‍ ബാലകിരണ്‍ നിര്‍വ്വഹിച്ചു. യോഗയുടെയ സമകാലീന പ്രസക്തി എന്നവിഷയം അവതരിപ്പിച്ചുകൊണ്ട് ജില്ലാ പ്രസിഡണ്ട് പവനാനന്ദന്‍, ജില്ലാ സെക്രട്ടറി മധുസൂദനന്‍, മിനി മനോജ്, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. പവനാനന്ദന്‍ സ്വാഗതവും അഖിലേഷ് നന്ദിയും പറഞ്ഞു.
എളയാവൂര്‍: എളയാവൂര്‍ സൗത്ത് എല്‍പി സ്‌കൂളില്‍ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ പ്രദര്‍ശനം നടത്തി. യോഗ ഇന്‍സ്ട്രക്ടര്‍ പി.വി.പവിത്രന്‍ വിവിധ യോഗ മുറകള്‍ അവതരിപ്പിച്ചു. മദര്‍ പിടിഎ പ്രസിഡണ്ട് മീറ ഷീജിത്ത് അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപകന്‍ യു.കെ.ബാലചന്ദ്രന്‍ സ്റ്റാഫ് സെക്രട്ടറി കെ.ലസിത, എസ്ആര്‍ജി കണ്‍വീനര്‍ പി.ആര്‍.അംബിക, പി.കെ.വിജിഷ, പി.സുദിന, ഷീന എന്നിവര്‍ സംസാരിച്ചു. രക്ഷിതാക്കളും കുട്ടികളും അടക്കം നൂറോളം ആളുകള്‍ പങ്കെടുത്തു.
കണ്ണൂര്‍: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജവഹര്‍ സ്റ്റോഡിയം വര്‍ക്കേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യോഗ പ്രദര്‍ശനവും പരിശീലനവും സംഘടിപ്പിച്ചു. രാവിലെ 7 മണിമുതല്‍ 8 മണിവരെ കണ്ണൂര്‍ ജില്ലാ സഹകരണ ബേങ്ക് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറോളം പേര്‍ പങ്കെടുത്തു. യുനൈറ്റഡ് നേഷന്‍സിലെ ഇന്ത്യന്‍ ആര്‍മിയുടെ ഹെല്‍ത്ത് സൂപ്പര്‍വൈസറായിരുന്നു. കെ.ടി.മുരളീധരനും ഭാര്യ റേഡിയോ മാംഗോ അവതാരിക പ്രമീളയും ക്ലാസ് കൈകാര്യം ചെയ്തു. ടി.വി.മാധവന്‍, കെ.രാമദാസ്, വി.രവീന്ദ്രന്‍, കെ.പി.ഷാജി, ജയരാജ്, കേപ്റ്റന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പയ്യന്നൂര്‍: പിലാത്തറ ആജ്ഞനേയഗിരിയിലെ അരവിന്ദ വിദ്യാലയത്തില്‍ അന്താരാഷ്ട യോഗദിനാചരണവും സംഗീത ദിനാചരണവും നടന്നു. യോഗാചാര്യ തോട്ടട ധനഞ്ജയന്‍ യോഗക്ലാസ് നയിച്ചു.പ്രിന്‍സിപ്പള്‍ ടി.സുനില്‍, യോഗ അദ്ധ്യാപിക കെ.കെ.മഞ്ജുഷ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ സംഗീതാര്‍ച്ചനയും സൂര്യനമസ്‌കാര മടക്കക്കുള്ള യോഗപ്രദര്‍ശനവും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.