മട്ടന്നൂര്‍: കരിങ്കല്ല് ദേഹത്ത് വീണ് ക്വാറി തൊഴിലാളി മരിച്ചു. എടയന്നൂര്‍ കനാട് നല്ലാഞ്ചിയില്‍ ഉണ്ടായ അപകടത്തില്‍ മണക്കായി ഷൈലാലയത്തില് മള്ളേരി ശശീന്ദ്രന് (49)ആണ് മരിച്ചത്. ഇന്നലെ രാവിലെ 11മണിക്കാണ് സംഭവം. ക്വാറിയില്‍ ജോലി ചെയ്യുന്നതിനിടയില്‍ മുകളില്‍നിന്നും വലിയ കരിങ്കല്ല് ശശീന്ദ്രന്റെ ശരീരത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ സഹജോലിക്കാരും നാട്ടുകാരും ഇയാളെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. മട്ടന്നൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതയായ മാധവിയുടെ മകനാണ്. ഭാര്യ:പാര്‍വ്വതി. മകന്: ശരത്ത്. സഹോദരി: ഷൈലജ. കോണ്‍ഗ്രസ് ജില്ലാ നേതാവ് വി.ആര്.ഭാസ്കരന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: