ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം വീണ്ടും പരാജയപ്പെട്ടു

Wednesday 22 June 2016 8:36 am IST

സോള്‍‍: ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. വിക്ഷേപണം നടന്ന് നിമിഷങ്ങള്‍ക്കകം മിസൈല്‍ പൊട്ടിത്തകര്‍ന്നു. മധ്യദൂര മുസുദാന്‍ മിസൈലിന്റെ പരീക്ഷണമാണ് പരാജയപ്പെട്ടത്. പലതവണ മുസുദാന്‍ മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. വിവിധ ദൂരപരിധികളിലുള്ള മുസുദാന്‍ മിസൈലുകളില്‍ ചിലതിന് അമേരിക്കവരെ ചെന്നെത്താന്‍ ശേഷിയുണ്ടെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. അതേസമയം, ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സൈന്യത്തിനു ജപ്പാന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ജപ്പാന്‍ അതിര്‍ത്തിയില്‍ കടക്കുന്ന മിസൈലുകളും റോക്കറ്റുകളും ഉടനടി വെടിവച്ചിടാനാണു സൈന്യത്തിനു നിര്‍ദേശം നല്‍കിയിരുന്നത്. ഉത്തരകൊറിയയുടെ പക്കല്‍ 30 മുസുദാന്‍ മിസൈലുകള്‍ ഉണെ്ടന്നാണു കണക്ക്. 2007ലാണ് ഇത്തരത്തിലുള്ള ആദ്യ മിസൈല്‍ വിന്യസിച്ചത്. ഈ വര്‍ഷമാണ് ഇതിന്റെ വിക്ഷേപണ പരീക്ഷണം ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.