തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ബാബുവിനെതിരെ ത്വരിത പരിശോധനക്ക് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു. ബാര്‍ ഉടമകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാബുവിനെതിരെ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടത്.
ബാര്‍ കേസില്‍ ബാബുവിനെതിരെ മറ്റൊരന്വേഷണം കൂടിയുണ്ട്. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം. ബാബു കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി അഴിമതികള്‍ നടത്തിയെന്നാണ് ബാര്‍ ഹോട്ടല്‍ ഉടമകള്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ ബാബുവിന്റെ അഞ്ച് വര്‍ഷത്തെ ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്തും.
എറണാകുളം റേഞ്ച് വിജിലന്‍സ് എസ്പിയാവും കേസ് അന്വേഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: