തിരുവനന്തപുരം: റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാന്‍ പിഎസ്സിയോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം കാലാവധി അവസാനിക്കുന്ന പട്ടികകള്‍ ആറുമാസത്തേക്കു കൂടി നീട്ടണമെന്നാണ് പിഎസ്സിയോട് ആവശ്യപ്പെടുക.
മുന്നൂറോളം റാങ്ക് പട്ടികകളുടെ കാലാവധി ഈ മാസം അവസാനിക്കിരിക്കെയാണ് സര്‍ക്കാര്‍ നടപടി. സീനിയര്‍ ഗവ. പ്ലീഡര്‍മാരായി പി. നാരായണന്, പി.പി. താജുദ്ദീന്, പി. എന്‍. സന്തോഷ്, നിഷ ബോസ് എന്നിവരെ നിയമിച്ചു. സ്പെഷ്യല്‍ ഗവ പ്ലീഡര്‍മാരായി എന്‍. മനോജ്കുമാര്‍, എം. ആര്. ശ്രീലത, പി. സന്തോഷ്കുമാര്‍ എന്നിവരെ നിയമിച്ചു.
കുളത്തില്‍ വീണ് മരിച്ച മലപ്പുറം, തിരൂര്‍, പുറത്തൂര്‍ ചെമ്പ്ര വീട്ടില്‍ സി. സുഭാഷിന്റെ മകന് അഭിഷേക് കൃഷ്ണ, മലപ്പുറം, മഞ്ചേരി, താണിപ്പാറ സലീനാ മന്‍സിലില്‍ മുഹമ്മദ് കുര്‍ബാന്റെ മകള്‍, കെ.പി. ജാസ്മിന് എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും മൂന്നുലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു.
കാഞ്ഞങ്ങാട്- കാസര്‍ഗോഡ് സ്റ്റേറ്റ് ഹൈവേയില്‍ പള്ളിക്കരയില്‍ വച്ച് കാര്‍ മരത്തിലിടിച്ച് മരിച്ച ആറുപേര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ചികിത്സയിലുള്ള വര്‍ക്ക് 50,000 രൂപ വീതവും നല്കാന് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: