ന്യൂദല്‍ഹി: പിഎസ്എല്‍വി സി34 വിക്ഷേപണത്തിനു പിന്നാലെ ചരിത്ര നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി വിക്ഷേപണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചത്.
പുതിയ ദൗത്യങ്ങള്‍ വിജയിപ്പിക്കുന്നത് ഐഎസ്ആര്‍ഒ തുടരുന്നുവെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റിലുണ്ട്. രാവിലെ 9.25 ന് സതീഷ് ധവാന് സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് സി- 34 റോക്കറ്റ് വിക്ഷേപിച്ചത്. 20 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി സി34 കുതിച്ചുയര്‍ന്നത്.
20 satellites in a go! @isro continues to break new barriers. Hearty congratulations to our scientists on the monumental accomplishment.
— Narendra Modi (@narendramodi) June 22, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: