വെഞ്ഞാറമൂട്: വെമ്പായത്ത് ഹോട്ടൽ മുറിയിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന പേരൂർക്കട അമ്പലമുക്ക് വിസ്മയയിൽ ഡോ. ജയറാമിന്റെ (52)മൃതദേഹമാണ് കണ്ടെത്തിയത്.
സർവീസിൽ നിന്ന് സ്വയം വിരമിച്ച് പോത്തൻകോട് ശാന്തിഗിരി ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്നു ഡോ.ജയറാം. വെമ്പായം ശ്രീവൽസം റസിഡൻസിയില്‍ ചൊവ്വാഴ്ച രാത്രിയിലാണ് ഡോക്ടര്‍ മുറിയെടുത്തത്. ഇന്ന് രാവിലെ റൂം തുറക്കാതിരുന്നതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ വെഞ്ഞാറമൂട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസെത്തി റൂം തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽകണ്ടത്. കട്ടിലിൽ മലർന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. പോലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കളെത്തി ആളെ തിരിച്ചറിഞ്ഞു. മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാസർകോട് സ്വദേശിയാണ് ജയറാം.
വിതുര ഗവ. യുപിഎസിലെ ടീച്ചറായ വിതുര ലക്ഷ്മി നിവാസിൽ ധന്യയാണ് ഭാര്യ. മക്കൾ ഗാഥ (എംബിബിഎസ് ), പത്മജൻ(പ്ലസ് ടു) എന്നിവർ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: