യോഗാസനങ്ങള്‍ പഠിച്ചും പഠിപ്പിച്ചും........

Wednesday 22 June 2016 2:54 pm IST

മലപ്പുറം: ഭാരതം ലോകത്തിന് സമ്മാനിച്ച യോഗയെ ഹൃദയത്തോട് ചേര്‍ക്കുകയായിരുന്നു നാടും നഗരവും. അന്താരാഷ്ട്ര യോഗാദിനത്തില്‍ യോഗാസനങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും എല്ലാവരും സമയം കണ്ടെത്തി. യോഗ ദിനചര്യയാക്കിമാറ്റിയവര്‍ അതിന്റെ ഗുണങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കി. യോഗാദിനത്തിനെതിരെ ചില സംഘടനകള്‍ അഴിച്ചുവിട്ട അപവാദ പ്രചരണങ്ങള്‍ ഈ തിരയിളക്കത്തില്‍ മുങ്ങിപ്പോയി. മതേതര യോഗയും മറ്റും സംഘടിപ്പിച്ച് ആശ്വാസം കണ്ടെത്താന്‍ ഇത്തരക്കാര്‍ ശ്രമിച്ചെങ്കിലും എല്ലാം വെറുതെയായി. അന്താരാഷ്ട്ര യോഗദിനമായ ഇന്നലെ ജില്ലയില്‍ വിപുലമായ പരിപാടികളാണ് വിവിധ സംഘടകളുടെ ആഭിമുഖ്യത്തില്‍ നടന്നത്. ഇതിലെല്ലാം കൂടുതലും പങ്കെടുത്തത് വിദ്യാര്‍ത്ഥികളായിരുന്നു. എല്ലാ സ്ഥലങ്ങളിലും യോഗ പ്രദര്‍ശനവും പരിശീലനവും നടത്തി. ആരോഗ്യഭാരതി, ആര്‍ട്ട് ഓഫ് ലിവിംഗ്, പതഞ്ജലി, ബ്രഹ്മകുമാരീസ് തുടങ്ങി നിരവധി സംഘടകള്‍ യോഗയുടെ പ്രചരണവുമായി സജീവമായി രംഗത്തുണ്ട്. ഇവക്കൊക്കെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പരിശീലന കേന്ദ്രങ്ങളുമുണ്ട്. യോഗയെ ജനകീയമാക്കുന്നതിനായി ഈ സംഘടനകളില്‍ പലതും സൗജന്യ പരിശീലനവും നല്‍കി വരുന്നു. യോഗ വിദ്യാര്‍ത്ഥികളില്‍ ഒരു ശീലമായി വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന വിദ്യാനികേതന്‍ സ്‌കൂളുകളില്‍ യോഗ ദിനം ഒരു ആഘോഷമായിരുന്നു. ജില്ലയിലെ മുഴുവന്‍ വിദ്യാനികേതന്‍ സ്‌കൂളുകളിലും യോഗ പരിശീലനവും പ്രദര്‍ശനവും നടന്നു. കോഡൂര്‍: ഗ്രാമപഞ്ചായത്തില്‍ യോഗാദിനാചരണം നടന്നു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. ജിനി ക്ലാസ്സെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഷാജി, സ്ഥിരസമിതി അധ്യക്ഷന്‍മാരായ എം.ടി.ബഷീര്‍, കെ.എം.സുബൈര്‍, ഗ്രാമപഞ്ചായത്ത് അംഗം കെ. ഷീന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. പ്രേമാനന്ദന്‍, അസി. സെക്രട്ടറി സീതാലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തേഞ്ഞിപ്പലം: അന്നപൂര്‍ണ്ണേശ്വരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ചേളാരി സെഞ്ചൂറി ഓഡിറ്റോറിയത്തില്‍ നടന്ന യോഗാദിനാചരണം പി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ.ചാരു അദ്ധ്യക്ഷത വഹിച്ചു. കോട്ടക്കല്‍: ആയുര്‍വ്വേ ദ കോളജിലെ എന്‍എസ് എസ് യൂണിറ്റിന്റെയും ജൂനിയര്‍ റെഡ്‌ക്രോസിന്റെയും സംയുക്താഭിമുഖ്യത്തില്‍ യോഗാദിനം ആചരിച്ചു. പെരിന്തല്‍മണ്ണ: വള്ളുവനാട് വിദ്യാഭവന്‍ വിദ്യാലയത്തിലെ യോഗാദിനാചരണത്തിന്റെ ഉദ്ഘാടനം സചീന്ദ്രന്‍ നിര്‍വ്വഹിച്ചു. തുട ര്‍ന്ന് ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന യോഗാ ക്ലാസുകള്‍ക്ക് തുടക്കമായി. എല്ലാ ദിവസവും നാല് മണി മുതല്‍ അഞ്ചുമണി വരെയാണ് ക്ലാസുകള്‍. മഞ്ചേരി: പഥഞ്ജലി യോഗാകേന്ദ്രത്തിന്റെയും ഡോ.സിവിഎസ് ഹെല്‍ത്ത് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ യോഗാ സംഗമം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുബൈദ ഉദ്ഘാടനം ചെയ്തു. ഡോ.സി.വി.സത്യനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.ജി.ഉപേന്ദ്രന്‍, സജിത് കോലോത്ത്, അഡ്വ.ബീന ജോസഫ്, സി.സക്കീന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യോഗാപ്രദര്‍ശനവും നടന്നു. തിരൂര്‍: മലയാളസര്‍വകലാശാലയില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. കാമ്പസിലെ രംഗശാല ഓഡിറ്റോറിയത്തില്‍ അമൃത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ യോഗ ഡമോന്‍സ്‌ട്രേഷന്‍ അവതരിപ്പിച്ചു. യോഗ ഇന്‍സ്ട്രക്ടര്‍ കെ. ബാബു, ഒ.എസ്. സുഷമ എന്നിവര്‍ നേതൃത്വം നല്‍കി. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ.കെ.എം. ഭരതന്‍ സ്വാഗതം ആശംസിച്ചു. മാറഞ്ചേരി: പഞ്ചായത്ത്തല യോഗാദിനാചരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പിഎന്‍യുപി വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. ഷൈന, ഹനീഫ പാലക്കല്‍, മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. സംസ്‌കൃത ക്ലബ്ബിന്റെ യോഗദിന പതിപ്പ് ക്ലബ്ബ് അംഗം നന്ദന ബാബുരാജിന് നല്‍കി സ്മിത ജയരാജ് പ്രകാശനം ചെയ്തു. തുടര്‍ന്ന് യോഗ പരിശീലനവും നടന്നു. മഞ്ചേരി: മാതാ അമൃതാനന്ദമയീമഠത്തില്‍ യോഗാദിനം ആചരിച്ചു. ജില്ലാ സെഷല്‍സ് ജഡ്ജ് എം.ആര്‍ അനിത ഉദ്ഘാടനം ചെയ്തു. ബ്രഹ്മചാരിണി വരദാമൃതചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ പി.ജി.ഉപേന്ദ്രന്‍, അമൃതയോഗ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.രവികുമാര്‍ എന്നിവര്‍ സംസാരിച്ചു. യോഗാപ്രദര്‍ശനത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. വണ്ടൂര്‍: ഗുരുകുലം വിദ്യാനികേതനില്‍ യോഗാദിനം വിപുലമായ രീതിയില്‍ ആചരിച്ചു. പ്രധാനാദ്ധ്യാപകന്‍ ഇ.ബാലചന്ദ്രന്‍ നേതൃത്വം നല്‍കി. എം.പി ഷീജ, വി.ജയശ്രീ, എം.രജിത, ഷിജിമോള്‍, പി.ടി ജിജിന, നിഷരാജേഷ്, വി.എം ലീല, കെ.മോനിഷ, കെ.യു ശകുന്തള, വി.പ്രീതി, ശ്രീജദേവി, എം.പി ഗീത എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പെരുവള്ളൂര്‍: ആര്‍എസ്എസ് വേങ്ങര താലൂക്ക് യോഗാദിനത്തോടനുബന്ധിച്ച് നടത്തിയ യോഗ പ്രദര്‍ശനം പെരുവള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ബൗദ്ധിക് പ്രമുഖ് ശ്രീശാന്ത് മുഖ്യപ്രഭാഷണം നടത്തി. പ്രശാന്ത്, കെ.പി രാമന്‍, കെ.ടി മനോജ്, എന്നിവര്‍ നേതൃത്വം നല്‍കി. അരീക്കോട്: തൃക്കളയൂര്‍ വേദവ്യാസ വിദ്യാലയത്തില്‍ യോഗാ ദിനം ആചരിച്ചു. ചടങ്ങില്‍ വിദ്യാലയസമിതി പ്രസിഡന്റ് ടി.ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ മാസ്റ്റര്‍, ജയന്തി ടീച്ചര്‍, മാതൃസമിതി പ്രസിഡന്റ് രമ്യാ സുരേന്ദ്രന്‍, പ്രധാനാദ്ധ്യാപകന്‍ ഗോപാലകൃഷ്ണകുറുപ്പ്, സ്റ്റാഫ് സെക്രട്ടറി രമണിഎന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ യോഗാപ്രദര്‍ശനം നടന്നു. പെരിങ്ങാവ്: പെരിങ്ങാവ് എയുപി സ്‌കൂളില്‍ യോഗാദിനം ആചരിച്ചു. പി.സി സുശീല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മൈതാനത്ത് വച്ച് സാഗര്‍ ഗോപിനാഥ് യോഗാ പരിശീലനത്തിന് നേതൃത്വം നല്‍കി. കോട്ടക്കല്‍: തോട്ടപ്പായ ശ്രീദുര്‍ഗാദാസ് വിദ്യാനികേതനില്‍ വിപുലമായ പരിപാടികളോടെ രണ്ടാമത് യോഗാദിനം ആഘോഷിച്ചു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സി.പി.സുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. നാല്‍പതോളം അമ്മമാര്‍ക്ക് പരിശീലനം നല്‍കി. തുടര്‍ന്ന് കോട്ടക്കല്‍ ആയുര്‍വേദ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഉമാകാര്‍ത്തിക് ക്ലാസെടുത്തു. എം.സുരേന്ദ്രന്‍, കെ.ശിവരാമന്‍, പ്രധാനാദ്ധ്യാപിക പി.വി തജുന്ന എന്നിവര്‍ സംസാരിച്ചു. കരുവാരക്കുണ്ട്: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് അരവിന്ദ വിദ്യാനികേതനില്‍ വിദ്യാര്‍ത്ഥികളുടെ യോഗാ പ്രദര്‍ശനം നടന്നു. യോഗദിനാഘോഷത്തിന്റെയും, ജൂണ്‍ 14 മുതല്‍ നടന്നുവരുന്ന സൗജന്യ യോഗാ ക്യാമ്പിന്റെ സമാപനവും കരുവാരകുണ്ട് എഎസ്‌ഐ എ.വേലായുധന്‍ നിര്‍വ്വഹിച്ചു. പ്രധാനാദ്ധ്യാപിക വി.സി.സുജാത, അനില്‍ പ്രസാദ്, വിനോദ് മാസ്റ്റര്‍, ശോഭ ടീച്ചര്‍, ശ്യാം പ്രസാദ്, ഷീജ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.