കറാച്ചി: പാക്കിസ്ഥാനിലെ പ്രശസ്ത ഖവാലി ഗായകൻ അംജത് സാബ്രി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. കറാച്ചിയിലെ ലിയാഖത്താബാദ് പ്രദേശത്ത് വച്ചാണ് അദ്ദേഹം ആക്രമണത്തിന് ഇരയായത്.
തന്റെ കാറിൽ സഹപ്രവർത്തകർക്കൊപ്പം സഞ്ചരിക്കവെ മോട്ടോർ ബൈക്കിൽ എത്തിയ അക്രമികൾ കാറിനു മുന്നിൽ ബൈക്ക് വിലങ്ങെ നിർത്തി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ സാബ്രിയെയും മറ്റ് രണ്ട് പേരെയും സമീപത്തെ അബ്ബാസി ഷഹീദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എല്ലാവരും മരണത്തിന് കീഴ്പ്പെടുകയായിരുന്നു.
മുൻകൂട്ടി തയ്യാറാക്കിയ കൊലപാതകം എന്ന രീതിയിലാണ് അജ്ഞാതർ ഇവരെ കൊലപ്പെടുത്തിയത്. സാബ്രിയുടെ തലയ്ക്കും നെഞ്ചിനുമാണ് വെടിയേറ്റത്. അഡീഷണൽ പോലീസ് സർജൻ എല്ലാവരുടെയും മരണം സ്ഥിരീകരിച്ചു.
പാക്കിസ്ഥാനിലെ പ്രശസ്തരായ ഖവാലി പാട്ടുകാരാണ് സാബ്രി സഹോദരന്മാർ. പാക്കിസ്ഥാനിന്റെ സൂഫി പാട്ടുകൾക്കും സാഹിത്യ മേഖലയ്ക്കും ഏറെ സംഭാവനകൾ നൽകിയ സംഗീതജ്ഞനാണ് അംജിത് സാബ്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: