യോഗയില്‍ ലയിച്ച് നാടും നഗരവും

Wednesday 22 June 2016 5:59 pm IST

കോഴിക്കോട്: ജില്ലയിലെങ്ങും അന്താരാഷ്ട്ര യോഗദിനാഘോഷം. പിഞ്ചു കുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ ഭേദവ്യത്യാസങ്ങളില്ലാതെ യോഗദിനാഘോഷത്തില്‍ പങ്കെടുത്തു. യോഗാസന പരിശീലനവും പ്രദര്‍ശനവും പ്രാണായാമം, സെമിനാറുകള്‍, ഘോഷയാത്രകള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഇതോടനുബന്ധിച്ച് നടന്നു. ആര്‍ഷഭാരത സംസ്‌ക്കാരത്തിന്റെ സംഭാവനകളില്‍ ഏറ്റവും മികച്ചതാണ് യോഗയെന്ന് എം.കെ. രാഘവന്‍ എംപി പറഞ്ഞു. കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളില്‍ അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് വിവേകാനന്ദയോഗ വിദ്യാപീഠം സംഘടിപ്പിച്ച യോഗദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹ. വരും തലമുറ രോഗങ്ങളില്ലാതെ ആരോഗ്യപൂര്‍ണ്ണമായിത്തീരണമെങ്കില്‍ മരുന്നുകള്‍ മാത്രം പോര യോഗ അഭ്യാസവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആരോഗ്യരംഗം വളരെ സങ്കീര്‍ണ്ണതകള്‍ നേരിടുകയാണ്. അതുകൊണ്ട്തന്നെ ആരോഗ്യപൂര്‍ണ്ണമായ നല്ലൊരു തലമുറ സൃഷ്ടിക്കാനായി എല്ലാ രക്ഷിതാക്കളും നിര്‍ബന്ധമായും തങ്ങളുടെ മക്കളെ യോഗ അഭ്യസിപ്പിക്കാന്‍ അയക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവേകാനന്ദയോഗ വിദ്യാപീഠം പ്രസിഡന്റ് ഡോ. ആത്മദേവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പട്ടയില്‍ പ്രഭാകരന്‍ യോഗാസന്ദേശം നല്‍കി. യോഗാചാര്യന്‍ സന്തോഷ് നേതൃത്വംനല്‍കിയ യോഗപ്രദര്‍ശനത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. വി. സജീവ്, വി.ജയരാജ്, എന്‍. ഗോപി എന്നിവര്‍ നേതൃത്വം നല്‍കി തിരുവമ്പാടി: തിരുവമ്പാടി ആവാസിന്റെ നേതൃത്വത്തില്‍ യോഗദിനാചരണമാചരിച്ചു. തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം. തോമസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കാവാലം ജോര്‍ജ് അധ്യക്ഷതവഹിച്ചു. യോഗ അധ്യാപകന്‍ പി. കോരു യോഗദിനാചരണക്ലാസ് നടത്തി. മലയോര മേഖലയിലെ എസ്എസ്എല്‍സി/പ്ലസ്ടു 2016 പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമടക്കം 200ല്‍പരം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പി. കോരു,ജോളിജോസഫ്, ആവാസ് ചെയര്‍മാന്‍ സുന്ദരന്‍ എ. പ്രണവം, സെക്രട്ടറി ജിഷ പട്ടയില്‍, ഫിലിപ്പ് പാനാപാറ, സി.സി. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. നരിക്കുനി: ഹരിശ്രീ വിദ്യാപീഠം ഇംഗ്ലീഷ്മീഡിയം സ്‌കൂളിലെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗദിനാചരണം യോഗാചാര്യനും സ്വസ്തിഹോളിസ്റ്റിക് യോഗ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനുമായ കെ.ബാബു ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതന്‍ അംഗം എ. അശോകന്‍ യോഗാദിനസന്ദേശം നല്‍കി. പി.കെ. സതീശന്‍, പി. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. കെ.ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കാര്‍ത്ത്യായനി സ്വാഗതവും യോഗാധ്യാപിക ശ്രീവല്ലി നന്ദിയും പറഞ്ഞു. വടകര: കുടുങ്ങാരം യോഗ ഭാരതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്രയോഗയും ആധുനിക ജീവിതരീതിയും എന്ന വിഷയത്തില്‍ യോഗപഠനകേന്ദ്രം ആചാര്യന്‍ കെ.പി. ബാലകൃഷ്ണന്‍ സംസാരിച്ചു. യോഗപ്രദര്‍ശനവും നടന്നു. മുക്കം: മുത്താലം വിവേകാനന്ദ വിദ്യാനികേതന്റെ നേതൃത്വത്തില്‍ മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തില്‍വെച്ച് യോഗപ്രദര്‍ശനവും സെമിനാറും നടത്തി. യോഗാധ്യാപകന്‍ ഉമേഷ് ടി.കെ യോഗപരിശീലനം നല്‍കി. മുക്കം സബ്ജില്ലാ എഇഒ ലൂക്കോസ് മാത്യു അധ്യക്ഷത വഹിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം എംഎല്‍എ ജോര്‍ജ് എം. തോമസ് ഉദ്ഘാടനം ചെയ്തു. ഭാരതീയവിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ എ.കെ. ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. മുക്കം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ മുക്കം വിജയന്‍,അബ്ദുല്‍ അസീസ് വാര്‍പ്പില്‍, തച്ചോലത്ത് ഗോപാലന്‍, വി.സി. സദാനന്ദന്‍, കോരുതിരുവമ്പാടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.കെ. നാരായണന്‍ മാസ്റ്റര്‍ വിളക്ക് തെളിയിച്ചു. പ്രധാനാധ്യാപകന്‍ കെ. കൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജാനകി പി.കെ. നന്ദിയും പറഞ്ഞു. താമരശ്ശേരി: സദ്ഗമയ താമരശ്ശേരിയും സ്വസ്തി ഹോളിസ്റ്റിക് യോഗ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗദിനാചരണം താമരശ്ശേരി വ്യാപാരഭവനില്‍ ഗുരുവായൂരപ്പന്‍ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മരാജ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാലത്ത് 6 മണി മുതല്‍ 8 മണി വരെ യോഗ-ധ്യാന പരിശീലനം നടന്നു. കെ.എം. രാജേഷ് അനുഗ്രഹപ്രഭാഷണം നടത്തി. കേരള ഹോമിയോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രേമചന്ദ്രന്‍ യോഗനിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ സംസാരിച്ചു. പ്രവേശനപരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹരികൃഷ്ണന് ജനാര്‍ദ്ദനന്‍ ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു. ശിവാനന്ദന്‍ വിശ്വകര്‍മ്മ അധ്യക്ഷനായി ഡോ. സാജിദ റഹ്മാന്‍, എം. ബാലകൃഷ്ണന്‍നായര്‍, ഗിരീഷ് തേവള്ളി, രാധാകൃഷ്ണന്‍ ഉണ്ണികുളം, ഉണ്ണികൃഷ്ണന് പുതിയാറമ്പത്ത്, സൂരജ് മുല്ലേരി, സുകുമാരന്‍ മാണിക്കോത്ത് എന്നിവര്‍ സംസാരിച്ചു. മേപ്പയൂര്‍: വി.ഇ.എം.യു.പി. സ്‌കൂളില്‍ യോഗദിനമാചരിച്ചു. ഹെഡ്മാസ്റ്റര്‍ ഇ.കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഐ.എം. കലേഷ്, പി.വി. സ്വപ്ന, കെ.കെ. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. യോഗ വീഡിയോപ്രദര്‍ശനം, പ്രഭാഷണം,കുട്ടികളുടെ യോഗ അവതരണം എന്നിവ നടന്നു. കോഴിക്കോട്: ചെറുവറ്റയില്‍ സേവാഭാരതി ബാലികാസദനത്തിന്റെ ആഭിമുഖ്യത്തില്‍ യോഗാ ദിനാചരണം നടത്തി. സദനത്തിലെ അന്തേവാസികള്‍ക്ക് യോഗാദ്ധ്യാപിക ഫരിദാകുരിക്കിലാട് ക്ലാസ്സെടുത്തു. സേവാഭാരതി സെക്രട്ടറി വി. ദയാനന്ദന്‍ കെ. സിദ്ധാനന്ദന്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു. മേപ്പയ്യൂര്‍: ഇരിങ്ങത്ത് പാക്കനാര്‍പുരം കേളപ്പജി വിദ്യാനികേതന്‍ സ്‌കൂളില്‍ യോഗ ദിനം ആഘോഷിച്ചു. തുറയൂര്‍ ബിടിഎം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രകാശന്‍ സംസാരിച്ചു. കുട്ടികളും രക്ഷിതാക്കളും യോഗാ ക്ലാസ്സില്‍ പങ്കെടുത്തു. വടകര: ഗായത്രി വിദ്യാനികേതന്‍ യോഗ ദിനം ആചരിച്ചു. പതഞ്ജലി യോഗ വടകര സെന്റര്‍ ആചാര്യന്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകന്‍ പവനന്‍ അദ്ധ്യക്ഷത വഹിച്ചു. രാജീവന്‍ കെ, സുധീര്‍ കുളങ്ങരത്ത് ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. യോഗാചാര്യന്മാരായ ശശിധരന്‍ , കണ്ണോത്ത് നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളുടെ യോഗാഭ്യാസവും നടന്നു. തലക്കുളത്തൂര്‍: അമൃതഭാരതി കേന്ദ്രീയ വിദ്യാലയത്തിന്റെയും കോഴിക്കോട് ജില്ലാ യോഗാ അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ അമൃതഭാരതി വിദ്യാലയത്തില്‍ യോഗ ദിനം ആചരിച്ചു. ഗൗതമന്‍ ദീപ പ്രോജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. പി. രാജന്‍മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ എം. പ്രശാന്തന്‍ സ്വാഗതവും ഷിജടീച്ചര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പുരുഷ വനിത അംഗങ്ങളുടെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും യോഗ പ്രദര്‍ശനം പുത്തലത്ത് രാഘവന്റെ നേതൃത്വത്തില്‍ നടന്നു. കൊടുവള്ളി: കുന്ദമംഗലം അരവിന്ദ വിദ്യാ നികേതന്‍ സ്‌കൂള്‍ യോഗ ദിനം ആചരിച്ചു. റിട്ട. അദ്ധ്യാപകന്‍ സുബ്രഹ്മണ്യന്‍ ദീപപ്രോജ്വലനം നടത്തി. പി.പി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ സുരേഷ് ബാബു, പി.ടി. സുനില്‍കുമാര്‍, വിദ്യാര്‍ത്ഥിനികളായ ആവണി, ഇ.കെ. ദേവിക, നന്ദന, ഗംഗ എന്നിവര്‍ സംസാരിച്ചു. യോഗാചാര്യ വി.കെ. പുഷ്പയുടെ നേതൃത്വത്തില്‍ യോഗ പ്രദര്‍ശനം നടത്തി. ചുണ്ടപ്പുറം സംസ്‌കാര സാരഥിയുടെ നേതൃത്വത്തില്‍ യോഗ ദിനം ആചരിച്ചു. യോഗ പരിശീലനത്തിന് കെ.വി. അരവിന്ദാക്ഷന്‍ നേതൃത്വം നല്‍കി. വെണ്ണക്കോട് ഗവ. ആയുര്‍വേദ ഡിസ്പന്‍സറി സംഘടിപ്പിച്ച യോഗ ദിനാചരണം മെഡിക്കല്‍ ഓഫീസര്‍ ഡോ. സത്യവതി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ പ്രസി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ റെഡ്‌ക്രോസ് അസോസിയേഷന്‍ സെക്രട്ടറി ശശി വെണ്ണക്കോട് സംസാരിച്ചു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10.30ന് ഡിസ്‌പെന്‍സറിയില്‍ യോഗ പരിശീലനം ഉണ്ടായിരിക്കും. വടകര: ശ്രീശ്രീ രവിശങ്കറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂര്‍ വ്യക്തിവികാസ്‌കേന്ദ്രയുടെ നേതൃത്വത്തില്‍ സ്‌നേഹതീരം ചോമ്പാല്‍ ഹാര്‍ബര്‍ പരിസരത്തെ മത്സ്യ തൊഴിലാളി കൂട്ടായ്മ- അന്താരാഷ്ട്ര യോഗദിനം ആഘോഷപൂര്‍വ്വം ആചരിച്ചു .ആര്‍ട്ട് ഓഫ് ലിവിംഗ് യൂത്ത് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം സംസ്ഥാന ചുമതലക്കാരന്‍ വിനോദ് മാവേലിക്കര ചോമ്പാല പരിപാടി ഉത്ഘാടനം ചെയ്തു , യോഗ പരിശീലകന്‍ നാണൂ പറമ്പത്ത്. സീമ , രതീഷ് നിലാതിയില്‍ എന്നിവര്‍ പരിശീലനങ്ങള്‍ക്കു നേതൃത്വം നല്‍കി. ആര്‍ട്ട് ഓഫ് ലിവിംഗ് സംസ്ഥാന മീഡിയ കോര്‍ഡി നേറ്റര്‍ ദിവാകരാന്‍ ചോമ്പാല അധ്യക്ഷം വഹിച്ചു. കുഞ്ഞി കൃഷ്ണന്‍ മാസ്റ്റര്‍ കെ .കെ , ജയപ്രദീഷ് .കെ .പി ,ശ്രീജിത്ത്എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു . വടകര: പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ച വിദ്യാര്‍ഥികള്‍ക്കുള്ള യോഗാപരിശീലന പരിപാടി ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍ റീന ജയരാജ് അധ്യക്ഷത വഹിച്ചു. യോഗാ പരിശീലകന്‍ കൂടിയായ ശശികുമാര്‍ പുറമേരി പരിപാടി വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി. ഗോപാലന്‍ ഗുരു ചേമഞ്ചേരിയെ പൊന്നാട അണിയിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ മുഖ്യാതിഥിയായിരുന്നു. വടകര എ.ഇ.ഒ. ഇ.കെ. സുരേഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എം.എം. സുധാകരന്‍, പ്രധാനധ്യാപകന്‍ സദാനന്ദന്‍ മണിയോത്ത്, പി.ടി.എ. പ്രസിഡന്റ് വി.ടി. സദാനന്ദന്‍, വടകര ബി.പി.ഒ. ടി.എന്‍.കെ. നിഷ, എടയത്ത് ശ്രീധരന്‍, എ.വി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആറു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും കാലത്ത് 8.45 മുതല്‍ 9.45 വരെയാണ് യോഗ പരിശീലിപ്പിക്കുന്നത്. കൊയിലാണ്ടി : കൊയിലാണ്ടിയുവമോര്‍ച്ച മണലം കമ്മറ്റി സംഘടിപ്പിച്ച യോഗദിനാലോഷം പി.അശോകന്‍ ഉദ്ഘാടനം ചെയ്തു. അഖില്‍ പന്തലായനി അദ്ധ്യക്ഷത വഹിച്ചു. വായനാരി വിനോദ് ,രജിനേഷ് ബാബു. അരുണ്‍ലാല്‍ ശ്യാംലാല്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട്: വെള്ളിമാട്കുന്ന് അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തില്‍ ദേശപോഷിണി കമ്യൂണിറ്റി ഹാളില്‍ നടന്ന യോഗ ദിനാചരണം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്രഹ്മചാരി വിവേകാമൃത ചൈതന്യ അദ്ധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അനിതാ സത്യന്‍, വേണു താമരശ്ശേരി, സി.കെ. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യോഗ പ്രദര്‍ശനം നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.