നമുക്കോരോരുത്തര്‍ക്കും ചെയ്യാവുന്ന ഓരോകര്മ്മമെങ്കിലും ഉണ്ടാകും. ഒന്നിലധികം കണ്ടേക്കാം. അല്ലല്ലെങ്കില്തന്നെ ആകര്മ്മത്തിലൂടെ നുമക്കെങ്ങനെ മുന്നോട്ടുപോകാം. എന്ന് ആദ്ധ്യാത്മിക ഗരുക്കന്മാര് നമുക്ക് കാണിച്ചുതരുന്നു.
നമുക്കാവുന്ന കര്‍മ്മം ഏതെന്ന് കണ്ടെത്തി അത് യഥാവിധിചെയ്താല് പുരോഗതി സുനിശ്ചിതമാണ്. അടുക്കളയില്‍ പാകം ചെയ്യുന്നത് മുതല്‍ ഭരണ സാരഥ്യം വഹിക്കുന്നത് വരെ ശുദ്ധീകരണ കര്‍മ്മം മുതല്‍ യുദ്ധം നയിക്കുന്നത് വരെ എന്തെല്ലാം തതരത്തിലുള്ള കര്‍മ്മങ്ങളുണ്ട്. സംഗീതം, ചിത്രരചന, നൃത്തം, അഭിനയം കായിക വിനോദങ്ങള്‍, നെയ്ത്ത്, തുന്നല്‍പ്പണി, കെട്ടിനിര്‍മ്മാണം വിവിധ കൈത്തൊഴിലുകള്‍, അദ്ധ്യാപനം, എഴുത്ത് ആതുരശുശ്രൂഷ അങ്ങനെപോകുന്നു അതിന്റെ നിര..അങ്ങനെയുള്ള കര്‍മ്മങ്ങളില്‍ ഒന്നിലെങ്കിലും നമുക്ക് അഭിരുചിയും വാസനയും ഉണ്ടാവാതെ വരില്ല.
ആകര്മ്മങ്ങളില് ആത്മാര്‍ത്ഥതയോടെ ഏര്‍പ്പെട്ട് അതില്‍ പ്രാവീണ്യം നേടിെയടുക്കാന് നമുക്ക് കഴിയണം. അത്തരം കര്‍മ്മങ്ങളില്‍ ചേരുമ്പോള്‍ മനസ്സ് അതില്‍ ആഴ്ന്നിറങ്ങിയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: