ന്യൂയോർക്ക്: പാക്കിസ്ഥാൻ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാതെ നോർത്ത് കൊറിയക്ക് ആണവായുധ സാമഗ്രികൾ നൽകുന്നുവെന്ന് റിപ്പോർട്ട്. ആണവ വിതരണ ഗ്രൂപ്പിൽ അംഗമാകാൻ പരിശ്രമിക്കുന്നതിനിടയിലാണ് പാക്കിസ്ഥാൻ രഹസ്യമായി നോർത്ത് കൊറിയക്ക് ആണവ സഹായം നൽകുന്നത്. അമേരിക്കയുടെ രഹസ്യ അന്വേഷണ ഏജസിയാണ് ഇക്കാര്യം കണ്ടുപിടിച്ചത്.
യുഎൻ നിയമാവലികൾ കാറ്റിൽ പറത്തിക്കൊണ്ട് പാക്കിസ്ഥാന്റെ എനർജി കമ്മീഷൻ നോർത്ത് കൊറിയക്ക് നിലവിൽ വിലക്കുള്ള ‘മോണൽ’ ‘ഇൻകോണൽ’ എന്നീ ആണവ സാമഗ്രികൾ വിതരണം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ പൂർണ്ണമായ വിവരങ്ങൾ അന്താരാഷ്ട്ര ആണവ വിതരണ ഗ്രൂപ്പിന് സമർപ്പിച്ചിട്ടുണ്ടെന്ന് ഏജൻസി വ്യക്തമാക്കി.
ഇതിനു പുറമെ നോർത്ത് കൊറിയയുടെ ഖനന മന്ത്രാലയത്തിന്റെ രണ്ട് ഉദ്യോഗസ്ഥർ 2012-2015 കാലയളവിൽ എട്ട് തവണയാാണ് പാക്കിസ്ഥാൻ സന്ദർശിച്ചെന്ന് റിപ്പോർട്ടിലുണ്ട്. ഇവർ ഇസ്ലാമബാദ്, കറാച്ചി തുടങ്ങിയ നഗരങ്ങൾ സന്ദർശിച്ച ഫോട്ടോകളും ഏജൻസിയുടെ പക്കലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: