കുരുന്നിന്റെ ചികിത്സയ്ക്കായി സഹായം തേടുന്നു

Wednesday 22 June 2016 9:06 pm IST

അഭിനന്ദ്‌

അമ്പലപ്പുഴ: കുരുന്നിന്റെ ചികിത്സയ്ക്കായി കുടുംബം സഹായം തേടുന്നു. പുറക്കാട് കരൂര്‍ പുത്തന്‍പറമ്പ് അജയന്‍- മേഘ ദമ്പതികളുടെ മകന്‍ അഭിനന്ദി(രണ്ടര)നാണ് മൂന്നു മാസത്തിനുള്ളില്‍ 10ലക്ഷം രൂപക്കു മേല്‍ ചെലവു വരുന്ന ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയ വൈകിയാല്‍ കാഴ്ച നഷ്ടപ്പെടും.
കൂടിച്ചേരാത്ത തലയോട്ടിയുമായാണ് അഭിനന്ദിന്റെ ജനനം. അന്നുമുതല്‍ ചികിത്സയിലാണ്. നെറ്റിയുടെ ഭാഗം മുന്നോട്ടു തള്ളി പിന്‍ഭാഗം അകത്തേക്കു വലിഞ്ഞാണ് തലയുടെ വളര്‍ച്ച. രണ്ടുവര്‍ഷം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ചശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റഇ. തലയോടു മുറിച്ച് പ്ലേറ്റും സ്‌കൂവും ഇടണമെന്നാണ് നിര്‍ദ്ദേശം. ഇതിനോടകം രണ്ടുലക്ഷത്തിലധികം രൂപ ചെലവായി.
സ്വന്തമായി കിടപ്പാടമില്ലാത്ത കുടുംബം മേഘയുടെ വീട്ടിലാണ് കഴിയുന്നത്. അഭിനന്ദിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ സഹായം തേടുകയാണ് കുടുംബം. ഇതിനായി മേഘയുടെ പേരില്‍ കനറാ ബാങ്ക് അമ്പലപ്പുഴ ശാഖയില്‍ 3266101002163 നമ്പരില്‍ അക്കൗണ്ട് ആരംഭിച്ചു. ഐഎഫ്എസ്സി കോഡ് സിഎന്‍ആര്‍ബി 0003266. ഫോണ്‍: 95625 43918.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.