വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ: ആശങ്കയോടെ ലോകരാഷ്ട്രങ്ങള്‍

Wednesday 22 June 2016 9:23 pm IST

സോള്‍: ആശങ്കയുണര്‍ത്തി വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. ശക്തിയേറിയ രണ്ട് മുസൂദന്‍ മധ്യദൂര മിസൈലുകള്‍ പരീക്ഷിച്ചതായാണ് ദക്ഷിണ കൊറിയയുടേയും അമേരിക്കയുടേയും ആഭ്യന്തര മന്ത്രാലയം പറയുന്നത്. 2500 മുതല്‍ 4000 കിലോമീറ്റര്‍ വരെ ദൂരത്തില്‍ എത്തുന്ന മിസൈലാണ് പരീക്ഷിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കാലത്ത് 5.58നും 8.05നുമാണ് ഇരു മിസൈലുകളും വിക്ഷേപിച്ചത്. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം ഏറെ ആശങ്കയോടെയാണ് ലോകരാഷ്ട്രങ്ങള്‍ നോക്കിക്കാണുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാപ്രമേയത്തിന്റെ തികഞ്ഞ ലംഘനമാണിതെന്നും അവര്‍ പറഞ്ഞു. ഉത്തരകൊറിയയുടെ വിക്ഷേപണപരിധിയില്‍ അമേരിക്കയുടെ സൈനിക താവളങ്ങളും പെടുന്നുണ്ടെന്നാണ് വിവരം. ഉത്തരകൊറിയയില്‍ നടത്താനുദ്ദേശിക്കുന്ന ആണവ പദ്ധതികളുടെ സൂചനയായാണ് മിസൈല്‍ പരീക്ഷണങ്ങള്‍. മുന്‍പ് നടത്തിയ പരീക്ഷണം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയത്. മുന്‍പ് നടത്തിയ വിക്ഷേപണം ലക്ഷ്യം കാണുന്നതിന് മുന്‍പ് തകരുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.