മരം വെട്ടിമാറ്റിന്നതിനിടെ ഗ്രഹനാഥന്‍ ഷോക്കേറ്റ് മരിച്ചു

Wednesday 22 June 2016 9:34 pm IST

സ്ഥലത്ത് രാത്രി വൈകിയും സംഘര്‍ഷാവസ്ഥ തുടരുന്നു കുമളി: വൈദ്യുതി ലൈനിലേക്ക് വീണ മരം വെട്ടുന്നതിനിടെ ഗ്രഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. വെള്ളാരകുന്ന് ഓടമേട് കന്നിനാര്‍ചോലയില്‍ പരിയാരത്ത് പ്രദീപ് (47) ആണ് മരിച്ചത്. ഇലവന്‍ കെവി ലൈനിലേക്ക് വീണ് കിടന്നിരുന്ന മരം മുറിച്ച് മാറ്റുന്നതിനായി വീടിന് സമീപത്തെ മരത്തില്‍ പ്രദീപ് കയറിയിരുന്നു. മരം മുറിക്കുന്നതിനിടെ വൈദ്യുതി പ്രവഹിച്ചതാണ് അപകട കാരണം. വണ്ടിപ്പെരിയാര്‍ പരിധിയിലുള്ള രണ്ട് ലൈന്‍മാന്‍മാര്‍ ഇയാളെ ടച്ച് വെട്ടാന്‍ കയറ്റിയതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രി 7 മണിയോടെയാണ് സംഭവം. പ്രദീപിന് ഷോക്കേക്കുന്നത് കണ്ട ലൈന്‍മാന്‍മാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ വെള്ളാരംകുന്ന് റോഡ് ഉപരോധിച്ചു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും മൃതദേഹം രാത്രി വൈകിയും താഴെയിറക്കാനായിട്ടില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കില്‍ മാത്രമെ മൃതദേഹം താഴെയിറക്കാന്‍ അനുവദിക്കു എന്നാണ് നാട്ടുകാരുടെ നിലപാട്. മരിച്ച പ്രദീപിന്റെ ഭാര്യ വനജ, മക്കള്‍ പ്രിയാമോള്‍, പ്രീയേഷ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.