ഇടുക്കി: രണ്ട് കുട്ടികളുടെ അമ്മയായ 28 കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. പീരുമേട് പാമ്പനാര്‍ ശിവാലയത്തില്‍ പ്രവീണ്‍(25)നെയാണ് പീരുമേട് സിഐ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. വടക്കന്‍ ജില്ല സ്വദേശിനിയായ യുവതിയെ ഫെയ്സ്ബുക്ക് വഴിയാണ് യുവാവ് പരിചയപ്പെടുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഭര്‍ത്താവ് ഉപേക്ഷിച്ച് നില്‍ക്കുകയായിരുന്നു. അടുപ്പത്തിലായതിനെ തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്കി യുവാവ് പീഡിപ്പിക്കുകയായിരുന്നു. 5 മാസം ഗര്‍ഭിണിയായ യുവതി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് ഇത് നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച്ച രാത്രിയാണ് പ്രതി പിടിയിലാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: