പീരുമേട്: എക്സൈസിനെ കണ്ട കഞ്ചാവ് കടത്തുകാരന് കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപെട്ടു. ഇന്നലെ വൈകുന്നേരം ഏലപ്പാറ ബസ് സ്റ്റാന്റിലാണ് സംഭവം. കുമളിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം പരിശോധന നടത്തുമ്പോഴാണ് അരക്കിലോ കഞ്ചാവ് പിടികൂടിയത്. ബാഗില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് ബസ് സ്റ്റോപ്പില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. കഞ്ചാവിന്റെ മണം പുറത്ത് വരാതിരിക്കാന്‍ പാറ്റാഗുളിക പുറമേ നിക്ഷേപിച്ചിരുന്നു. സംഭവത്തില്‍ പീരുമേട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി എ സലിം കേസ് എടുത്ത് അന്വേഷണം നടത്തിവരികയാണ്. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: