ഇടുക്കി: 27 കാരിയും വിവാഹിതയുമായ യുവതിയെ പീഡിപ്പിച്ചതായി പരാതി. പാമ്പനാര്‍ ഗ്ലന്‍മേരി എസ്റ്റേറ്റ് ലയത്തിലെ യുവതിയാണ് പീഡിപ്പിച്ചതായി പരാതി നല്‍കിയിരിക്കുന്നത്. സമീപത്തെ ലയത്തില്‍ താമസിക്കുന്ന യുവാവാണ് പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചത്. 5 ഗര്‍ഭിണിയായ യുവതി യുവാവ് കയ്യോഴിഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പീരുമേട് സിഐ കേസ് അന്വേഷിച്ച് വരികയാണ്. അടുത്ത ദിവസങ്ങളിലായി 3 പീഡനകേസുകളാണ് പീരുമേട് സര്‍ക്കിളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡനത്തിനിരയായത് എല്ലാം വിവാഹിതയായ യുവതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: