രാജാക്കാട്: പൊട്ടന്‍കാട് വെങ്ങാനൂര്പടി-കാന്താരിപ്പടി റോഡ് തകര്‍ന്നു. ടാറിങ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്ന റോഡിലൂടെ കാല്‍നട യാത്ര പോലും കഴിയാത്ത സാഹചര്യമാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നൂറു കണക്കിന് ആളുകള്‍ക്ക് ആശ്രയമായ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്. കുടിയേറ്റ കാലത്തോളം പഴക്കമുള്ള റോഡാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീതികൂട്ടി ടാറിങ് നടത്തിയതിന് ശേഷം ഇന്നുവരെ ഇവിടെ അറ്റകുറ്റപണി നടത്തുന്നതിനോ റോഡ് ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനോ അധികൃതര്‍ തയ്യാറായിട്ടില്ല. പൊട്ടന്‍കാട്ടില്‍ നിന്നും എളുപ്പമാര്‍ഗ്ഗത്തില്‍ കുഞ്ചിത്തണ്ണിയിലേയ്ക്കും ഇവിടെ നിന്നും പൊട്ടന്‍കാട് ബൈസണ്‍വാലി എന്നിവടങ്ങളിലേക്കും എത്തിച്ചേരുവാന്‍ കഴിയുന്ന റോഡാണ് തകര്‍ന്ന് കിടക്കുന്നത്. റോഡ് ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പല തവണ പഞ്ചായത്ത് അധികൃതരെ അടക്കം സമീപിച്ചെങ്കിലും നടപടിയുമുണ്ടായിട്ടില്ല. ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളും സ്കൂള്‍ കുട്ടികളും മറ്റ് ആളുകളും സഞ്ചരിക്കുന്ന പ്രധാന റോഡാണ് ഇത്തരത്തില്‍ കാലങ്ങളായി ശോചനീയാവസ്ഥയിലായി കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: