യോഗയിലൂടെ ആരോഗ്യഗ്രാമം പദ്ധതിക്ക് തുടക്കമായി

Wednesday 22 June 2016 10:10 pm IST

നാട്ടിക പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ആരംഭിച്ച യോഗയിലൂടെ ആരോഗ്യ ഗ്രാമം എന്ന പദ്ധതി സ്വാമി തേജസ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു.

 

തൃപ്രയാര്‍: നാട്ടിക അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച് നാട്ടിക ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ‘യോഗയിലൂടെ ആരോഗ്യ ഗ്രാമം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. നാട്ടിക വെസ്‌ററ് കെ എം യു പി സ്‌കൂളില്‍ നടന്ന പരിപാടി തൃപ്രയാര്‍ കപിലാശ്രമം മഠാധിപതി സ്വാമി തേജസ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.രണ്ടാം വാര്‍ഡ് മെമ്പര്‍ സജിനി ഉണ്ണിയാരംപുരക്കല്‍ അദ്ധ്യകഷത വഹിച്ചു .യോഗ പരിശീലനത്തിന് ജോഷി ബ്ലാങ്ങാട്ട് നേതൃത്വം നല്‍കി.ഏ കെ ചന്ദ്രശേഖരന്‍,സി ആര്‍ രാജേഷ്,ലാല്‍ ഊണുങ്ങല്‍ ,പി വി സെന്തില്‍കുമാര്‍ ,യു. ബി. വിനുരാജ്,എ വി സത്യരാജ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.