കഞ്ചാവ് വില്‍പ്പന: നാലു പേര്‍ പിടിയില്‍

Wednesday 22 June 2016 10:18 pm IST

കടുത്തുരുത്തി: കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിച്ച നാലുപേരെ കടുത്തുരുത്തി എക്‌സൈസ് സംഘം പിടികൂടി. എഴുമാന്തരുത്ത് ഭാഗങ്ങളില്‍ കഞ്ചവ് വില്‍ക്കാന്‍ ശ്രമിച്ച രണ്ടു പേരേയും പെരുവ സ്‌കൂളിന് സമിപത്ത് നിന്നും ഒരാളേയുമാണ് പിടികുടിയത്. പെരുവ വടുകുന്നപുഴവൈശാഖ് വീട്ടില്‍ വൈശാഖ് (23), എഴുംമാംന്തുരുത്ത് തുരുത്തേല്‍ അജി(38), ചങ്ങനാശേരിയില്‍ വെണ്ണേലകണ്ടത്തില്‍ അനിഷ് (19), വട്ടപ്പാറ വൃന്ദാവനത്തില്‍ അനിഷ് (19) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ടാണ് വൈശാഖ്, അജി, അനീഷ് എന്നിവരെ 98ഗ്രാം കഞ്ചവുമായി പിടികൂടിയത്. ബുധനാഴ്ച രാവിലെയാണ് ഇവരുടെ അനുയായിയായ അനീഷ് അബത് ഗ്രാം കഞ്ചവുമായി പിടിയിലാകുന്നത.് എക്‌സെസ് എസ് ഐ ബാബുവും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.